ഇബ്രാഹിം ബാദുഷയും അറസ്റ്റില്‍; അറസ്റ്റ് രേഖപ്പെടുത്തിയത് വഞ്ചന, ബാലനീതി വകുപ്പുകള്‍ ചുമത്തി; പണം നല്‍കാത്തതിന് നീതുവിനെയും മകനെയും മര്‍ദിച്ചതിനും കേസ്

-

കോട്ടയം>>നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയുടെ അറസ്റ്റ് രേഖപ്പെടുത്തി.വഞ്ചന, ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പണം നല്‍കാത്തതിന് നീതുവിനെ മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.

അതേസമയം നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ നീതു രാജിനെ കോടതി റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഈ മാസം 21 വരെയാണ് റിമാന്‍ഡ് കാലാവധി. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റും. ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

കാമുകന്‍ പിരിയാതിരിക്കാനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പ്രസവ വാര്‍ഡില്‍നിന്ന് നീതു രാജ് കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞിരുന്നു. കാമുകന്‍ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം. ഒന്നര വര്‍ഷം മുന്‍പു ടിക്ടോക് വഴിയാണ് നീതുരാജ് കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമിനെ പരിചയപ്പെടുന്നത്. ഒരു വര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ നീതു ഗര്‍ഭിണിയായി. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പു ഗര്‍ഭം അലസി. ഈ വിവരം ഇബ്രാഹിമില്‍നിന്ന് നീതു മറച്ചുവച്ചു. കുഞ്ഞെവിടെയെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു മോഷ്ടിക്കാനുള്ള തീരുമാനം.

തിരുവല്ല കുറ്റൂര്‍ സ്വദേശി സുധീഷിന്റെ ഭാര്യയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത നീതു. വിദേശത്ത് ഓയില്‍ റിഗിലെ ജോലിക്കാരനാണ് സുധീഷ്. ഇവര്‍ക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്. കൊച്ചിയില്‍ ഇവന്റ് മാനേജ്മെന്റ് കമ്ബനിയില്‍ പ്ലാനറാണ്. 11 വര്‍ഷം മുമ്ബാണ് നീതുവിവെ സുധീഷ് വിവാഹം കഴിച്ചതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നീതു ഹോട്ടലില്‍ മുറിയെടുത്തത് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയെന്ന പേരിലായിരുന്നു. മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാന്‍ എത്തിയതെന്നായിരുന്നു നീതു പറഞ്ഞതെന്ന് ഹോട്ടല്‍ മാനേജര്‍ സാബു സിറിയക്ക് മാധ്യമങ്ങളോട് പറഞ്ഞു.

കാമുകനെ കാണിച്ച് തന്റ പണം തിരികെ വാങ്ങാന്‍ ഒരു കുഞ്ഞിനെ വിലക്ക് വാങ്ങാനായിരുന്നു ആദ്യ പദ്ധതിയെന്ന് നീതു പറഞ്ഞു. എന്നാല്‍, വന്‍ തുക വാഗ്ദാനം ചെയ്‌തെങ്കിലും കുഞ്ഞിനെ ലഭിച്ചില്ല. അങ്ങനെയാണ് പ്രസവ വാര്‍ഡില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടതെന്നും യുവതി വെളിപ്പെടുത്തി.

അവിഹിത ബന്ധം ഒരു കുടുംബത്തെ തകര്‍ത്തതിന്റെ നേര്‍ചിത്രമാണ് നീതുവിന്റേത്. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലും സഹതാപം തോന്നുതായിരുന്നു നീതുവിന്റെ തുറന്ന് പറച്ചില്‍. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ചത് സ്വന്തം കുഞ്ഞിനെ പോലെ വളര്‍ത്താനാണ് എന്നാണ് യുവതി വെളിപ്പെടുത്തുന്നത്. എല്ലാം നഷ്ടപ്പെട്ട താന്‍ ഒരിക്കലെങ്കിലും ജയിക്കേണ്ടേ എന്നുമായിരുന്നു ചോദ്യം ചെയ്യലിനിടയില്‍ നീതു ചോദിച്ചത്. എംബിഎ ബിരുദധാരിയായ തനിക്ക് ജീവിതത്തില്‍ സംഭവിച്ചതെല്ലാം പാളിച്ചകളാണെന്ന് യുവതി തുറന്ന് സമ്മതിക്കുന്നു.

നീതു 11 വര്‍ഷം മുമ്ബാണ് വിദേശത്ത് ഓയില്‍ റിഗില്‍ ജോലി ചെയ്യുന്ന സുധീഷ് കുമാറിനെ വിവാഹം കഴിച്ചത്. വിവാഹ ശേഷവും പഠിക്കാന്‍ പോയ നീതു എംബിഎ ബിരുദധാരിയാണ്. പ്രദേശത്തോ അയല്‍വാസികള്‍ക്കോ നീതുവിനെ കുറിച്ച് യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. സ്വന്തമായി ജോലി വേണമെന്ന് പറഞ്ഞപ്പോഴും ഭര്‍ത്താവ് സുധീഷ് എതിരുപറഞ്ഞില്ല. അങ്ങനെയാണ് യുവതി കൊച്ചിയില്‍ ഫ്‌ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നത്. എന്നാല്‍, ഫ്‌ലാറ്റില്‍ സ്ഥിരമായി ആണുങ്ങള്‍ വരാന്‍ തുടങ്ങിയതോടെ അയല്‍വാസികള്‍ പ്രതിഷേധവുമായെത്തി. ഇതോടെ കളമശേരിയില്‍ വീട് വാടകക്കെടുത്ത് അങ്ങോട്ട് മാറി. ഇതിനിടയില്‍ ടിക് ടോക്കിലൂടെ പരിയപ്പെട്ട ഇബ്രാഹിം ബാദുഷയുമായി പ്രണയത്തിലായി. ബാദുഷയെ തന്റെ ഭാവി ജീവിത പങ്കാളിയായി നീതു ആദ്യമേ തന്നെ മനസ്സില്‍ ഉറപ്പിച്ചിരുന്നു.

താന്‍ വിവാഹമോചിതയാണ് എന്നായിരുന്നു നീതു ബാദുഷയോട് പറഞ്ഞത്. ബാദുഷ ചോദിക്കുമ്‌ബോഴെല്ലാം യുവതി പണവും സ്വര്‍ണവും നല്‍കുകയും ചെയ്തു. വാടക വീട്ടില്‍ ബാദുഷയും പലപ്പോഴും സ്ഥിരതാമസം തന്നെയായിരുന്നു. ബാദുഷയുടെ വീട്ടുകാര്‍ക്കും ഈ ബന്ധം അറിയാമായിരുന്നു എന്നാണ് യുവതി പറയുന്നത്. തിരുവണ്ടൂര്‍ സ്വദേശിയായ നീതു കളമശ്ശേരിയിലെ ഫ്‌ലാറ്റ് ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് മാറിയത് അയല്‍ക്കാര്‍ പരാതിപ്പെട്ടതോടെയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ലാറ്റില്‍ നിരവധി പുരുഷന്മാര്‍ നിത്യസന്ദര്‍ശകര്‍ ആയതോടെ അയല്‍ക്കാര്‍ യുവതിക്കെതിരെ തിരിയുകയും നീതു ഫ്‌ലാറ്റ് വിട്ട് വാടക വീട്ടിലേക്ക് മാറുകയും ആയിരുന്നു. ഐടി സ്ഥാപനത്തിന്റെ മാനേജരാണെന്നാണ് അയല്‍ക്കാരോട് നീതു പറഞ്ഞിരുന്നത്. പോലീസുകാര്‍ക്ക് ക്ലാസുകള്‍ എടുക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി നീതു മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വാര്‍ഡില്‍ പതിവായി എത്തുമായിരുന്നു. സ്വന്തം കുട്ടിയുമായിട്ടാണ് നീതു ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നത്. നഴ്സിങ് കോട്ട് ധരിച്ചാണ് വരുന്നതും. ചികിത്സക്കെന്ന പേരില്‍ ആശുപത്രിക്ക് മുന്നിലെ ഹോട്ടലിലാണ് നീതു റൂം എടുത്ത് താമസിച്ചത്. നീതുവിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനായി സൈബര്‍ സെല്ലിന് കൈമാറും.

കുട്ടിയെ തട്ടിയെടുത്ത നീതു എല്ലാം താന്‍ വിചാരിച്ച വഴിക്കാണ് നീങ്ങുന്നതെന്ന് കരുതിയപ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. താന്‍ പ്രസവിച്ചത് എന്ന് പറഞ്ഞ് കുഞ്ഞിന്റെ ഫോട്ടോ കാമുകന്‍ ഇബ്രഹിം ബാദുഷക്ക് അയച്ചു കൊടുത്ത യുവതി, പിന്നീട് വിശ്വാസം വരാനായി വീഡിയോ കോളും ചെയ്തു. തുടര്‍ന്ന് ഹോട്ടല്‍ വെക്കേറ്റ് ചെയ്ത് കാമുകന് അടുത്തേക്ക് പോകാനുള്ള ധൃതിയാണ് യുവതിയെ കുടുക്കിയത്. എറണാകുളത്തേക്ക് പോകാന്‍ ടാക്‌സി വേണമെന്ന് നീതു ഹോട്ടലില്‍ ആവശ്യപ്പെടുകയായിരുന്നു. ടാക്‌സി ഡ്രൈവറുടെ ഇടപെടലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും തട്ടികൊണ്ടുപോയ നവജാതശിശുവിനെ തിരിച്ചു കിട്ടിയതില്‍ നിര്‍ണായകമായത്.

കുഞ്ഞുമായി ഹോട്ടലില്‍ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാന്‍ ഒരു ടാക്‌സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ സമീപത്തെ ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നും അലക്‌സ് എന്നയാളുടെ ടാക്‌സി വിളിച്ചു വരുത്തി. അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്‌സ് ഇവരെ അറിയിച്ചു. തുടര്‍ന്ന് അലക്‌സ് ഹോട്ടല്‍ മാനേജറേയും മാനേജര്‍ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. തട്ടിയെടുത്ത കുഞ്ഞുമായി നഗരത്തിലെ ഹോട്ടലില്‍ എത്തിയ യുവതി ഇവിടെ നിന്നും ടാക്‌സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്.

ഇബ്രാഹിം ബാദുഷയെ ടിക് ടോക് വഴിയാണ് പരിചയപ്പെട്ടത്. പോണ്‍ സിനിമകളെ പോലും വെല്ലുന്ന ജീവിതമായിരുന്നു നവജാത ശിശുവിനെ തട്ടിയെടുത്ത നീതു എന്ന യുവതി നയിച്ചിരുന്നത്. ഒരേസമയം ഭര്‍ത്താവുമായും കാമുകനുമായും ലൈംഗിക ബന്ധം പുലര്‍ത്തുകയും കാമുകന്‍ ഉള്ള വിവരം ഭര്‍ത്താവില്‍ നിന്നും മറച്ചുവെക്കുകയും ചെയ്താണ് നീതു ഭര്‍ത്താവ് സുധീഷിനെ വഞ്ചിച്ചത്. ഭര്‍ത്താവ് വിദേശത്ത് സമ്ബാദിച്ച പണവും തന്റെ സ്വര്‍ണവുമെല്ലാം കാമുകന്‍ ഇബ്രാഹിം ബാദുഷക്ക് നല്‍കിയത് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം സുഖമായി കഴിയാം എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. എന്നാല്‍, തന്റെ അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെയാണ് നീതുവിന്റെ പദ്ധതികള്‍ പാളാന്‍ തുടങ്ങിയത്.

ജോലിക്കായി എന്ന് പറഞ്ഞായിരുന്നു നീതു എറണാകുളത്തേക്ക് താമസം മാറിയത്. കാമുകനുമൊത്തായിരുന്നു നീതു ഇവിടെ താമസിച്ചിരുന്നത്. ഭര്‍ത്താവ് ഒരു മാസത്തേക്ക് വരുമ്‌ബോള്‍ മാത്രമാണ് ഇബ്രഹീം ബാദുഷ ഇവിടെ നിന്നും മാറി നില്‍ക്കുക. ഭര്‍ത്താവില്‍ നിന്നും ഊറ്റാവുന്നത്ര പണം കൈക്കലാക്കി കാമുകനുമൊത്ത് സുഖജീവിതം എന്നതായിരുന്നു നീതുവിന്റെ പദ്ധതി. അതിനാലാണ് കാമുകനെ കുറിച്ചുള്ള വിവരം മറച്ചുവെച്ച് ഭര്‍ത്താവുമായും ബന്ധം തുടര്‍ന്നത്. ഇതിനിടയില്‍ നീതു രണ്ടാമതും ഗര്‍ഭിണിയായി. ഭര്‍ത്താവിനോടും കാമുകനോടും താന്‍ ഗര്‍ഭിണിയാണെന്ന വിവരം യുവതി അറിയിച്ചിരുന്നു. ഭര്‍ത്താവിനോട് ഭര്‍ത്താവിന്റെ ഗര്‍ഭമെന്നും കാമുകനോട് കാമുകന്റെ ഗര്‍ഭം എന്നുമായിരുന്നു നീതു പറഞ്ഞിരുന്നത്.

എന്നാല്‍, നീതുവിന്റെ അവിഹിത ബന്ധം ഭര്‍ത്താവ് അറിയുകയും ഇരുവരും തമ്മില്‍ തെറ്റുകയും ചെയ്തു. ഇതിനിടെയാണ് കാമുകന്‍ തന്നെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വിവരം നീതു അറിയുന്നത്. ഗര്‍ഭം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി കാമുകനെ വരുതിയില്‍ നിര്‍ത്താം എന്ന് കരുതി കഴിയവെയാണ് ഗര്‍ഭം അലസുന്നത്. ഈ വിവരം കാമുകനില്‍ നിന്നും മറച്ചുവെച്ചായിരുന്നു പിന്നീട് നീതുവിന്റെ പ്ലാനിംഗ്. ഒരു നവജാത ശിശുവിനെ കണ്ടെത്തി കാമുകന് മുന്നില്‍ തന്റെ കുഞ്ഞെന്ന് പറഞ്ഞ് അവതരിപ്പിച്ച് കാമുകനൊപ്പം കഴിയുക എന്നതായിരുന്നു നീതുവിന്റെ പദ്ധതി.

കാമുകന്‍ മറ്റൊരു വിവാഹം കഴിക്കുന്നതിനെക്കാള്‍ നീതുവിനെ അലട്ടിയിരുന്നത് തനിക്ക് നഷ്ടമായ ലക്ഷങ്ങളുടെ സ്വര്‍ണവും പണവുമായിരുന്നു. ഇത് കാമുകനില്‍ നിന്നും കൈക്കലാക്കാന്‍ നീതു ഇബ്രാഹീം ബാദുഷയെ കൂടെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ നീതു ഗര്‍ഭിണിയായി. എന്നാല്‍, ഗര്‍ഭം അലസിയ കാര്യം കാമുകനില്‍ നിന്നും മറച്ചുവെച്ചു. കുഞ്ഞിനെ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകനെ മറ്റൊരു വിവാഹത്തില്‍ നിന്നും തടയുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. അതിനായി നടത്തിയ പദ്ധതികളാണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ അരങ്ങേറിയത്.

ബാദുഷയെ ബ്ലാക്മെയ്ല്‍ ചെയ്യാന്‍ വ്യക്തമായ ആസൂത്രണത്തോടെയാണ് നീതു എത്തിയത്. ബാദുഷയുടെ സ്ഥാപനത്തില്‍ ആയിരുന്നു നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. സോഷ്യല്‍ മീഡിയ വഴി ആയിരുന്നു ഇരുവരുടെയും ബന്ധം ആരംഭിച്ചത്. നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്നു ബന്ധത്തില്‍ നീതു ഗര്‍ഭിണി ആയി. എന്നാല്‍ നീതു നേരത്തെ ഗര്‍ഭം അലസിപ്പിച്ചിരുന്നു. ഒന്നരവര്‍ഷത്തെ ബന്ധമാണ് ഇരുവരും തമ്മില്‍. നീതുവിന്റെ ഭര്‍ത്താവ് ഗള്‍ഫില്‍ ആണ്. ബാദുഷ നീതുവുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറി. ബാദുഷ കൈക്കലാക്കിയ സ്വര്‍ണവും പണവും തിരികെ വാങ്ങാന്‍ കുഞ്ഞ് ബാദുഷയുടേത് ആണെന്ന് വരുത്തി തീര്‍ക്കാന്‍ ആയിരുന്നു ശ്രമം.

ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു ഇന്നലെ മെഡിക്കല്‍ കോളേജില്‍ നിന്നും അതി വിദഗ്ധമായി തട്ടിക്കൊണ്ടു പോയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ സമീപത്തെ ഹോട്ടലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയെ തെറ്റി കൊണ്ടുപോയ നീതു ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. നീതുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും.

കുഞ്ഞിനെ ഇബഹാമിന്റെ എന്ന് ഭീഷണിപ്പെടുത്താന്‍ നീതു പദ്ധതിയിട്ടു. കാമുകനായ ഇബ്രാഹിം ബാദുഷയെ ഭീഷണിപ്പെടുത്തതാണ് ആയിരുന്നു നീതുവിന്റെ ശ്രമം. ഇബ്രഹാമിന് നീതു നല്‍കിയ സ്വര്‍ണവും പണവും തിരികെ വാങ്ങാന്‍ ആയിരുന്നു ലക്ഷ്യം. ഇബ്രാഹിം വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്നാണ് നീതു പറയുന്നത്. ബാദുഷയെ ഭീഷണിപ്പെടുത്തുക ആയിരുന്നു നീതുവിന്റെ ലക്ഷ്യം. അതിനു വേണ്ടി പല തവണ ആശുപത്രിയില്‍ എത്തി. ആശുപത്രി ജീവനക്കാരില്‍ നിന്നും നീതുവിന് സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസിന് സംശയം.

ആര്‍ക്കും ഒരു സംശയത്തിനും ഇട നല്‍കാതെയാണ് പെറ്റമ്മയുടെ കയ്യില്‍ നിന്നും നീതു കുഞ്ഞിനെ തട്ടിയെടുത്തത്. എന്നാല്‍, എല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത നീതുവിനും താന്‍ പോലും അറിയാതെ സംഭവിച്ച ചെറിയ പിഴവാണ് കുഞ്ഞിന്റെ അമ്മക്ക് സംശയം തോന്നാന്‍ കാരണമായത്. വണ്ടിപ്പെരിയാര്‍ സ്വദേശിനി അശ്വതിയുടെ രണ്ട് ദിവസം മാത്രം മകളെ കുട്ടികളുടെ ഐസിയുവിലേക്ക് (എന്‍ഐസിയു) മാറ്റണം എന്ന് പറഞ്ഞാണ് നീതു വാങ്ങിക്കൊണ്ട് പോയത്. എന്നാല്‍, എന്‍ഐസിയുവിന്റെ ഭാഗത്തേക്കല്ല നഴ്‌സ് വേഷധാരിയായ യുവതി പോയതെന്ന് കണ്ടതോടെയാണ് അശ്വതി വിവരം അധികൃതരെ അറിയിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് വെള്ളക്കോട്ടിട്ട നീതു നഴ്‌സ് എന്ന വ്യാജേന അശ്വതിയുടെ അടുത്ത് വരുന്നത്. അതിന് ശേഷം കുഞ്ഞിന്റെ കേസ് ഷീറ്റ് പരിശോധിച്ചു. പിന്നീട് കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് മഞ്ഞനിറം കൂടുതലാണെന്നും കുഞ്ഞുകള്‍ക്കുള്ള ഐസിയുവിലേക്ക് മാറ്റണമെന്നും അശ്വതിയോട് പറഞ്ഞു. കുഞ്ഞിന് ഇപ്പോള്‍ തന്നെ വയറുനിറച്ച് പാല്‍ കൊടുക്കാനും നീതു നിര്‍ദ്ദേശിച്ചു. ഒന്നോ രണ്ടോ മണിക്കൂര്‍ ഐസിയുവില്‍ വെച്ചിട്ട് തിരികെ കൊണ്ടുവരാം എന്ന് പറഞ്ഞാണ് നീതു കുഞ്ഞിനെ കൊണ്ടുപോയത്. എന്നാല്‍, ഐസിയു ഭാഗത്തേക്ക് പോകാതെ കുഞ്ഞുമായി പടിയിറങ്ങി താഴേക്ക് പോയതോടെ അശ്വതിക്ക് സംശയം തോന്നുകയും മറ്റ് നഴ്‌സുമാരോടും സെക്യൂരിറ്റി ജീവനക്കാരോടും വിവരം പറയുകയുമായിരുന്നു.

ആര്‍ക്കും സംശയം തോന്നാത്ത നിലയിലായിരുന്നു നീതു എത്തിയത് എന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഡിഎംഒ രഞ്ജന്‍ പറയുന്നത്. നഴ്‌സുമാരുടെ വസ്ത്രം ധരിച്ച്, മെഡിക്കല്‍ സയന്‍സിലെ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുന്ന യുവതി കുഞ്ഞിന്റെ കേസ് ഷീറ്റും പരിശോധിച്ചിരുന്നു. എന്നാല്‍, പെറ്റമ്മയെ വഞ്ചിക്കാനുള്ള ശ്രമം പാളിപ്പോയതോടെ യുവതി പിടിയിലായി. ഇതിനുമുന്‍പും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി സംശയമെന്ന് ആര്‍എംഒ വ്യക്തമാക്കി. ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഡെന്റല്‍ കോളജില്‍ നഴ്‌സിന്റെ വേഷത്തിലെത്തിയതും ഇതേ സ്ത്രീയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →