LOADING

Type to search

ഭര്‍ത്താവ് മരിച്ചത് അറിഞ്ഞില്ല, ഭാര്യ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം

Latest News Local News News

അടൂര്‍.>>> ഭര്‍ത്താവ് മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപ്പോസ് ചെറിയാനാണ്(76) മരിച്ചത്. ഫിലിപ്പോസും ഭാര്യ അല്‍ഫോണ്‍സയും മാത്രമായിരുന്നു ഈ വീട്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന് സുഖമില്ലാതെ കിടക്കുകയാണെന്ന് അല്‍ഫോണ്‍സ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ദമ്പതികളുടെ മകളെ വിവരമറിയിക്കുകയായിരുന്നു.

ഫിലിപ്പോസിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി കൊച്ചുമകന്‍ ആംബുലന്‍സുമായി എത്തുമ്പോഴാണ് മരണവിവരം അറിയുന്നത്. ഫിലിപ്പോസിന്റെ മരണകാരണം വ്യക്തമല്ല.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.