ഹോമിയോപ്പതി പ്രതിരോധ മരുന്നു വിതരണം

ന്യൂസ് ഡെസ്ക്ക് -

പെരുമ്പാവൂര്‍ >>> ‘കരുതലോടെ മുന്നോട്ട്’
എന്ന കേരളത്തിലെ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ‘ഹോമിയോപ്പതി പ്രതിരോധ മരുന്നു (ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍)’ വിതരണം എസ് എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സിന്ധു ടീച്ചര്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു മൂലന്‍ വാര്‍ഡ് മെമ്പര്‍ മാരായ അമൃത സജിന്‍, മിഥുന്‍ ടി എന്‍, സൈജന്‍ എന്‍ ഒ, സ്‌കൂള്‍ മാനേജര്‍ റ്റി റ്റി സാബു സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സിനി ടീച്ചര്‍ അദ്ധ്യാപകരായ ബിശ്വാസ്, കെ ബാബു , ഒക്കല്‍ ഗവ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ജോര്‍ജ് വര്‍ഗീസ്, സേതുലക്ഷ്മി,ഗോപിക എന്നിവര്‍ പങ്കെടുത്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →