‘പെര്‍മിറ്റ് ഇല്ലാത്ത വഴിയോരക്കച്ചവടം വേണ്ട’; നടപടി തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍, ഒഴിപ്പിക്കല്‍ ഇന്നും തുടരും

-

കൊച്ചി>> ഹൈക്കോടതി ഉത്തരവ് പ്രകാരം കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ പെര്‍മിറ്റ് ഇല്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് ഇന്നും തുടരും. കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനക്കിടെ വഴിയോരക്കച്ചവടക്കാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വെന്‍ഡിംഗ് ലൈസന്‍സ് ഉള്ളവരെ മാത്രമേ വഴിയോരകച്ചവടത്തിന് അനുവദിക്കാവൂ എന്ന് ഹൈക്കോടതി കര്‍ശനമായി നിര്‍ദേശിച്ചതോടെയാണ് കോപ്പറേഷന്‍ നടപടി തുടങ്ങിയത്.

ഹൈക്കോടതി ജംഗ്ഷന്‍, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. ഉടമകളില്ലാത്ത കടകള്‍ പൊളിച്ച് നീക്കി. നിസ്സഹകരിച്ചവരുടെ കടകള്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയി. 2500 ഓളം പേര്‍ക്കാണ് നിലവില്‍ കച്ചവടത്തിന് അനുമതി ഉള്ളത്. വെന്‍ഡിംഗ് ലൈസന്‍സ് ഉള്ളവരെ മാത്രമേ വഴിയോരകച്ചവടത്തിന് അനുവദിക്കാവൂ എന്ന് ഹൈക്കോടതി കര്‍ശനമായി നിര്‍ദേശിച്ചതോടെയാണ് കോര്‍പ്പറേഷന്‍ നിയന്ത്രണങ്ങള്‍ തുടങ്ങുന്നത്.

ഇതുപ്രകാരം 2500 ഓളം പേര്‍ക്കാണ് നിലവില്‍ കച്ചവടത്തിന് അനുമതി നല്‍കുന്നത്. കൂടുതല്‍ അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മേയര്‍ പറഞ്ഞു. പെര്‍മിറ്റ് ഇല്ലാത്തവര്‍ കച്ചവടം നടത്തുന്നുണ്ടോയെന്ന് വിവിധ ഡിവിഷനുകളിലെ ജാഗ്രത സമിതി പരിശോധിക്കണം.

അനധികൃത കച്ചവടക്കാര്‍ക്കെതിരെ നടപടി എടുക്കും. കച്ചവടങ്ങള്‍ അനുവദിക്കുന്ന വെന്‍ഡിംഗ് സോണുകള്‍ ഏതെല്ലാമെന്ന് വെന്‍ഡിംഗ് കമ്മിറ്റി തീരുമാനിക്കും. ഇത് വിവിധ യോഗങ്ങള്‍ക്ക് ശേഷം വ്യക്തമാകും. കാല്‍ നടയാത്രക്കാരെ തടസ്സപ്പെടുത്താതിരിക്കുക, മാലിന്യങ്ങള്‍ പുറന്തള്ളാതിരിക്കുക തുടങ്ങി ബൈലോയിലെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മേയര്‍ വ്യക്തമാക്കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →