‘മഴയല്ല റോഡ് തകരാന്‍ കാരണം’, പാലക്കാട് – ഒറ്റപ്പാലം റോഡ് ഉദാഹരിച്ച് ഹൈക്കോടതി

കൊച്ചി>> മഴയല്ല റോഡ് തകരാന്‍ കാരണമെന്ന് കേരള ഹൈക്കോടതി. മികച്ച രീതിയില്‍ റോഡുകള്‍ പണിയാനാകുമെന്നും പാലക്കാട് – ഒറ്റപ്പാലം റോഡ് ഇതിന് ഉദാഹരണമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവുമില്ല. ആ റോഡ് നിര്‍മിച്ച മലേഷ്യന്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

‘മഴയാണ് റോഡുകള്‍ തകരാനുള്ള കാരണമെന്ന് പറയാനാകില്ല. നന്നായി റോഡുകള്‍ പണിയാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് എഞ്ചിനീയര്‍? കിഴക്കമ്പലം – നെല്ലാട് റോഡ് അടിയന്തരമായി നന്നാക്കണം. റോഡ് പണിക്ക് നൂറു രൂപ നീക്കിവച്ചാല്‍ അതിന്റെ പകുതി എങ്കിലും ഉപയോഗിക്കണമെന്നും എഞ്ചിനീയര്‍മാര്‍ അറിയാതെ ഒരു അഴിമതിയും. നടക്കില്ലെന്നും കോടതി പറഞ്ഞു.

ശരാശരി നിലവാരമുള്ള റോഡെങ്കിലും ജനങ്ങള്‍ക്ക് കിട്ടണം. കുഴിയില്‍ വീണു മരിക്കാതെ വീടെത്താന്‍ കഴിയണം. ആരുടെയോ വീഴ്ചകള്‍ക്ക് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്നും കോടതി പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →