Type to search

ഹെലികോപ്ടര്‍ ധൂര്‍ത്ത് തുടരുന്നു: 22 കോടി പാഴാക്കിയെന്ന ആക്ഷേപത്തിനിടെ വീണ്ടും വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍, ടെന്‍ഡര്‍ ആരംഭിച്ചു

Latest News Local News News

തിരുവനന്തപുരം>>>സര്‍ക്കാര്‍ വീണ്ടും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തേക്കും. പുതിയ ഹെലികോപ്ടര്‍ ആവശ്യപ്പെട്ട് ഡി.ജി.പി സര്‍ക്കാരിന് കത്ത് നല്‍കി. ഹെലികോപ്ടറിനായി സ്വകാര്യ ഏജന്‍സികളില്‍ നിന്നടക്കം ടെണ്ടര്‍ ക്ഷണിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭച്ചിട്ടുണ്ട്.

മാവോയിസ്റ്റ് ഭീഷണി അടക്കമുള്ള വിഷയങ്ങള്‍ നേരിടാനും, രക്ഷാ പ്രവര്‍ത്തനവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ഒരു വര്‍ഷം മുന്‍പ് പൊലീസിനായി സര്‍ക്കാര്‍ ഹെലികോടപ്ടര്‍ വാടകയ്‌ക്കെടുത്തത്. പൊലീസിന്റെ ഫണ്ടില്‍ നിന്ന് പണം നല്‍കുമെന്നതായിരുന്നു ആദ്യ വാദം. എന്നാല്‍ ടെന്‍ഡറും മാനദണ്ഡങ്ങളുമെല്ലാം കാറ്റില്‍ പറത്തി പവന്‍ഹാന്‍സില് ഹെലികോപ്ടര്‍ പറത്താന്‍ അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു. പിന്നീട് ഇവര്‍ ഈടാക്കുന്ന വാടക തുകയും ചര്‍ച്ചയായിരുന്നു.

2020 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയായിരുന്നു പവന്‍ഹാന്‍സുമായുള്ള കരാര്‍. കരാര്‍ അവസാനിച്ച പശ്ചാത്തലത്തിലാണ് ഹെലികോപ്ടറിനായി സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ടെണ്ടര്‍ സ്വീകരിക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. പുതിയ ടെണ്ടറില്‍ വാടക കുറയുമെന്നാണ് പൊലീസ് വിശദീകരണം.

കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെയാണ് സര്‍ക്കാര്‍ നീക്കം. ആറായിരം കോടി രൂപ കഴിഞ്ഞ മാസം കടമെടുത്തുവെന്ന് ധനമന്ത്രി തന്നെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലെ സര്‍ക്കാര്‍ നീക്കം വീണ്ടും വിവാദമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.