LOADING

Type to search

ഉക്രൈനിലെ യുദ്ധമുഖത്തു അതിസാഹസീകമായി നാട്ടിലെത്തിയ ”ഹെലന്‍ വറുഗീസാണ് വനിതാ ദിനത്തിലെ താരം”

Exclusive

കീവ്>>ലോക വനിത ദിനം…….ലോക വനിതാ ദിനമായ ഇന്ന്
ഉക്രൈനിലെ യുദ്ധമുഖത്തു നിന്നും നാട്ടിലേക്ക് എത്തിയ ഹെലന്‍ വറുഗീസാണ് നാട്ടിലെ താരം.ക്രൈനില്‍നിന്നും15 കിമി ഓടി ട്രെയിനില്‍ കയറി അതി സഹസീകമായി നാട്ടിലെത്തിയതാണ് എംബിബിഎസ് വിദ്യാര്‍ത്ഥിനിഹെലന്‍ വറുഗീസ്. നാട്ടിലെത്തിയതില്‍ സന്തോഷമെന്നും, ഇനിയും കൂടുതല്‍ കുട്ടികള്‍ കുടുങ്ങികിടപ്പുണ്ടെന്നും ഹെലന്‍ പറഞ്ഞു.തിരിച്ചുപോകുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഹെലന്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയാണ് സഹായിച്ചതെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ നാട്ടിലെത്തുമെന്നും അറിയിച്ചു.

അതേസമയംഇതുവരെ 734 പേര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഡെല്‍ഹിയില്‍നിന്ന് 529 പേരെയും മുംബൈയില്‍നിന്ന് 205 പേരെയും ഇന്നു നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതോടെ ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞവരുടെ ആകെ എണ്ണം 2816 ആയി.ഡെല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തില്‍ 178പേരും 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 173 പേരുമുണ്ടായിരുന്നു. ഇന്നു ഡെല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു ഷെഡ്യൂള്‍ ചെയ്ത ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് വൈകിട്ട് 6.30ന് എത്തി. ഇതില്‍ 178 യാത്രക്കാര്‍ ഉണ്ടായിരുന്നു. രാത്രി ഒരു ചാര്‍ട്ടേഡ് വിമാനം കൂടി ഡെല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. വൈകിട്ട് 7 മണിക്ക് ഡെല്‍ഹിയില്‍നിന്നു പുറപ്പെട്ട ഈ വിമാനത്തില്‍ 158 യാത്രക്കാര്‍ ഉണ്ട്.

മുംബൈ വിമാനത്താവളം വഴി ഇന്ന് 227 വിദ്യാര്‍ത്ഥികള്‍ എത്തി. ഇതില്‍ 205 പേരെയും കേരളത്തില്‍ എത്തിച്ചു. വിദ്യാര്‍ത്ഥികളെ അവരുടെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയില്‍നിന്നു നാട്ടില്‍ എത്തിക്കുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് എത്തിയവരില്‍ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാര്‍ത്ഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാര്‍ത്ഥികളും നാളെ പുലര്‍ച്ചെയോടെ കേരളത്തില്‍ എത്തും.

യുക്രെയിനിലെ സുമി അടക്കമുള്ള സ്ഥലങ്ങളില്‍നിന്നു മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ഇനിയും നാട്ടിലേക്ക് എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യം സംബന്ധിച്ച് എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും കൃത്യമായി പാലിക്കുകയും വേണം. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം എല്ലാവര്‍ക്കും നാട്ടിലെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.