കൊച്ചിയില്‍ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പിടിയില്‍

കൊച്ചി>>2കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പിടിയില്‍. കാക്കനാട് സ്വദേശി മുഹമ്മദ് ( 23) ആണ് പിടിയിലായത്. ന്യൂ ഇയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയില്‍ ബംഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ കടത്തുകയായിരുന്നു. ഇയാള്‍ കടത്തു സംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ബംഗളൂരില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ് ഇയാള്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →