ഹരിയാന മന്ത്രിസഭ ഇന്ന് വീണ്ടും വിപുലീകരിക്കും

-

ഹരിയാന >>ഹരിയാന മന്ത്രിസഭ ഇന്ന് വീണ്ടും വിപുലീകരിക്കും. രണ്ടാം തവണയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ മന്ത്രി സഭ വിപുലീകരിക്കുന്നത്. ബിജെപി- ജെജെപി സഖ്യ സര്‍ക്കാരിന്റെ രണ്ടാം വിപുലീകരണത്തില്‍ ഇരു പാര്‍ട്ടികളില്‍ നിന്നും ഓരോ മന്ത്രിമാരെ വീതം ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
ഹിസാറില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായ കമല്‍ ഗുപ്തയാണ് ബിജെപിയില്‍ നിന്ന് ക്യാബിനറ്റ് പദത്തിലെത്തുന്നത്. തൊഹാനയില്‍ നിന്നുള്ള എംഎല്‍എ ദേവേന്ദര്‍ സിംഗ് ബബ്ലി ജെജെപിയില്‍ നിന്നും മന്ത്രിസഭാഗമായേക്കും. അതേസമയം, മുഖ്യമന്ത്രിയും ഉപമന്ത്രിയും ഉള്‍പ്പെടെ 12 മന്ത്രിമാരാണ് നിലവില്‍ ഹരിയാനയിലുള്ളത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →