
കോഴിക്കോട്>>>ഹരിതയ്ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫിലെ ഒരു വിഭാഗം രംഗത്ത്. ആവശ്യമുന്നയിച്ച് ഇവര്‍ മുസ്ലിം ലീഗിന് കത്തയച്ചു. സ്ഥിതി വഷളാക്കിയത് പി എം എ സലാമിന്റെ ഇടപെടലാണെന്നും ഇവര്‍ കത്തില്‍ ആരോപിക്കുന്നു.
സീനിയര്‍ വൈസ് പ്രസിഡന്റ് , ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് എം എസ് എഫിലെ ഒരു വിഭാഗം കത്തയച്ചിരിക്കുന്നത്. എം എസ് എഫ് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് തീരുമാനപ്രകാരമല്ല.
പി കെ നവാസിനെ എതിര്‍ക്കുന്ന എം എസ് എഫിലെ ഒരു വിഭാഗമാണ് ഇപ്പോള്‍ നടപടിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.
യോഗത്തില്‍ നവാസിന്റെ ഭാഗത്ത് നിന്ന് സ്ത്രീവിരുദ്ധ പരാമര്ശമുണ്ടായിട്ടുണ്ട്. അത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കും. ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടിയും പാര്‍ട്ടിക്ക് അപമാനകരമാണ്. അതിനാല്‍ ഈ തീരുമാനവുമായി മുന്നോട്ട് പോകരുതെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ ഹരിതയുടെ പരാതി കൈകാര്യം ചെയത രീതിയിലും പ്രശ്നമുണ്ടെന്നും പി എം എ സലാം വിഷയം കൈകാര്യം ചെയ്ത വഷളാക്കിയെന്നും കത്തില്‍ വിമര്‍ശിക്കുന്നു.

Follow us on