ലക്ഷ്യം തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി ഹരീഷ് റാവത്ത്; തീരുമാനം ഹൈക്കമാന്റിന്റേത്

-

ന്യൂഡല്‍ഹി>>ഉത്തരാഖണ്ഡില്‍ സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്റ്. വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഹരീഷ് റാവത്തിനെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തി. ഇന്നലെ രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ആണ് ഹരീഷ് റാവത്തിനെ പിന്തുണച്ച് ഹൈക്കമാന്‍ഡ് രംഗത്ത് എത്തിയത്.
പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച പാര്‍ട്ടി ചരിത്രത്തില്‍ തെളിവ് പോലും ഇല്ലാതെ നാമാവശേഷമാകും എന്ന മുന്നറിയിപ്പു കോണ്‍ഗ്രസ് നേതാവ് കൂടിയായ മനീഷ് തിവാരി നല്‍കിയതിന് പിന്നാലെ ആണ് നിലപാട് ഹൈക്കമാന്‍ഡ് മയപ്പെടുതിയത്ത്. വരാനിരിക്കുന്ന സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഹരീഷ് റാവത്തിനെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തി.

അതേസമയം, പാര്‍ട്ടിയെ ഹരീഷ് റാവത്ത് നയിക്കണം എന്നാണ് ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ താല്‍പര്യം. എന്നാല് ഇത് മറികടന്ന് ദേവെന്ദര്‍ യാദവ് തന്റെ നോമിനികളെ മല്‍സര രംഗത്ത് എത്തിക്കാന്‍ നടത്തുന്ന നീക്കങ്ങളെ ഹൈക്കമാന്‍ഡ് തള്ളി. ഹൈക്കമാന്‍ഡില്‍ നിന്ന് സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്ന് ഉത്തരാഖണ്ഡ് പിസിസി അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ തുറന്നടിച്ചിരുന്നു.
ഉത്തരാഖണ്ഡില്‍ നടക്കുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ ഹൈക്കമാന്‍ഡ് ദില്ലിയിലേക്ക് വിളിപ്പിച്ചത്. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ അടിവേര് ഇളക്കുന്നത് ആണ് സംഘടനാതലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന വെല്ലുവിളികള്‍. നിലവിലെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഹരീഷ് റാവത്തിനും കൂട്ടര്‍ക്കും ആശ്വാസം നല്‍കും എങ്കിലും തെരഞ്ഞെടുപ്പിന് ഇനി രണ്ടു മാസം മാത്രമേ സമയം ബാക്കിയുള്ളൂ. ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ തുടരുന്ന തര്‍ക്കം ഒരുപക്ഷേ കോണ്‍ഗ്രസിനെ തന്നെ ഭാവിയില്‍ സംസ്ഥാനത്ത് ഇല്ലാതാക്കുന്നതിലേക്ക് എത്തിക്കും എന്ന ആശങ്കയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഉള്ളത്. അങ്ങനെയെങ്കില്‍ മനീഷ് തിവാരിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്ന കാഴ്ചയ്ക്ക് ആകും രാജ്യം സാക്ഷ്യം വഹിക്കുക.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →