ഗുരുവായൂരപ്പന് സുപ്രഭാതം പാടി ജയചന്ദ്രന്‍

-

ഗുരുവായൂര്‍>>ഗുരുവായൂരപ്പനുവേണ്ടി മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ വീണ്ടും പാടി. ഇനി ഗുരുവായൂര്‍ ക്ഷേത്രനഗരി പുലരുന്നത് ആ ഭക്തിമയനാദസൗഭഗം കേട്ടായിരിക്കും. അന്തരിച്ച പ്രശസ്ത കവി പി. എം. പള്ളിപ്പാട്ട് രചിച്ച സുപ്രഭാതഗീതത്തിനു വേണ്ടിയാണ് ജയചന്ദ്രന്‍ പാടിയത്. എടപ്പാള്‍ ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടര്‍ ചിത്ര ഗോപിനാഥന്‍ നിര്‍മ്മിച്ച് പുറത്തിറക്കിയിരിക്കുന്ന ‘ഗുരുവായൂരപ്പ സുപ്രഭാതം’ സി.ഡി.യ്ക്കുവേണ്ടി ഈണമിട്ടിരിക്കുന്നത് ഇ. ജയകൃഷ്ണന്‍ ആണ്. ഗുരുവായൂര്‍ ക്ഷേത്ര നഗരിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, ഗായകന്‍ പി. ജയചന്ദ്രന്‍, ഗാനരചയിതാവ് ഹരിനാരായണന്‍, സംഗീതസംവിധായകന്‍ ഇ. ജയകൃഷ്ണന്‍, ചുമര്‍ച്ചിത്രകലാകാരന്‍ കെ.യു. കൃഷ്ണകുമാര്‍, ദേവസ്വം മെമ്പര്‍ ഷാജി, ഗോകുല്‍ ഗോപിനാഥ്, നന്ദന്‍, പി.വി. നാരായണന്‍, ആത്മജന്‍ പള്ളിപ്പാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

ഗുരുവായൂരപ്പ സുപ്രഭാതം സി.ഡി.യുടെ പ്രകാശനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നപ്പോള്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →