ഗുരു മുനി നാരായണ പ്രസാദിന്റെ ശതാഭിഷേകം; വിജ്ഞാന സദസ്സ് സമാപിച്ചു

പെരുമ്പാവൂര്‍ >>നാരായണ ഗുരുകുലം അധ്യക്ഷനും ദാര്‍ശനീകനുമായ ഗുരു മുനി നാരായണ പ്രസാദിന്റെ ശതാഭിഷേകത്തിന്റെ ഭാഗമായുള്ള വിജ്ഞാന സദസ്സിന് എറണാകുളം ജില്ലയില്‍ സമാപനമായി. പെരുമ്പാവൂര്‍ എസ്.എന്‍. ഡി.പി.ശാഖയില്‍ ഡോ.എം.വി.നടേശന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം മുന്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ജോസ് തെറ്റയില്‍ ഉദ്ഘാടനം ചെയ്തു.

സി.എച്ച്. മുസ്തഫ മൗലവി മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം കേന്ദ്രമായുള്ള ശ്രീനാരായണ ഗുരു ഹോം സ്റ്റഡി സെന്റര്‍ നടത്തിയ അറിവിന്റെ ആദ്യപാഠങ്ങള്‍, കുട്ടികളുടെ നാരായണ ഗുരു പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ജിജിമോന്‍ കെ.എം. വിതരണം ചെയ്തു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, മലയാറ്റൂര്‍ നാരായണ ഗുരുകുലം അധ്യക്ഷന്‍ സ്വാമി ശിവദാസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഡോ. ആശാദേവി,ടി.കെ.ബാബു മാസ്റ്റര്‍,ഷൈന്‍ വൈദ്യര്‍, കെ.പി.ലീലാമണി,എം.ബി. രാജന്‍,എം.എസ്.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞു നടന്ന സ്‌നേഹ സംഗമത്തില്‍ എ.കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. പദ്മനാഭന്‍ മാസ്റ്റര്‍, എം.എസ്.പദ്മിനി,സുനില്‍ എം.വി.,ഷീലാമണി,അനിത ദിനേശ്,ശ്രീകല സജി, സുനില്‍കുമാര്‍,വിനോദ് അനന്തന്‍,അഭിജിത് കെ.എസ്.,മഹീജ ഷാജി, സാവിത്രി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →