ഗുരുകുല ബാലലോകം രൂപീകരണവും ശില്പശാലയും നടത്തി

-

പെരുമ്പാവൂര്‍ >> നാരായണ ഗുരുകുലം സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഗുരുകുല ബാലലോകം രൂപീകരണവും ശില്പശാലയും നടത്തി. ഡോക്ടര്‍ ആശാദേവിയുടെ അധ്യക്ഷതയില്‍ പെരുമ്പാവൂര്‍ എസ്.എന്‍.ഡി.പി.ശാഖ ഹാളില്‍ നടന്ന സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.
സുജന്‍ മേലുകാവ് ശ്രീനാരായണ ധര്‍മ്മവും കോലഞ്ചേരി മെഡിക്കല്‍ കോളേജ് ഡി അഡിക്ഷന്‍ സെന്റര്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ഫ്രാന്‍സിസ് മൂത്തേടന്‍ മോട്ടിവേഷന്‍ ക്ലാസ്സും നടത്തി. സുപ്രസിദ്ധ സിനിമ താരം സാജന്‍ പള്ളുരുത്തി മുഖ്യാഥിതി ആയിരുന്നു. സ്വാമിനി ജ്യോതിര്‍മയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ എംപ്ലോയീസ് വെല്‍ഫയര്‍ ഫോറം മുന്‍ സംസ്ഥാന ട്രഷറര്‍ എം.എസ്.സുനില്‍, ഗുരുകുലം സ്റ്റഡി സര്‍ക്കിള്‍ കാര്യദര്‍ശി എം. എസ്.സുരേഷ്, ഗുരുകുല ബാലലോകം കോ ഓര്‍ഡിനേറ്റര്‍ അഭിജിത് കെ.എസ്.,എം.എസ്. പദ്മിനി,സുനില്‍ എം. വി.,അനിത ദിനേശ്,ഷീല മണി,ശ്രീകല സജി എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →