വ്യാജ ചികിത്സ;പണം തട്ടിയെടുക്കല്‍,ആള്‍മാറാട്ടം

പെരുമ്പാവൂര്‍>>അംഗീകൃത സ്ഥാപനത്തിന്റെ പേര് ദുര്യോപയോഗം ചെയ്ത് വ്യാജ ചികിത്സയും മരുന്നും നല്‍കി പണം തട്ടിയെടുത്തെന്ന്‌ പരാതി .സ്ഥാപനത്തിന്റെ പേരിനോട് സാമ്യമുള്ള പേരും മറ്റും ഉപയോഗിച്ചും ആള്‍മാറാട്ടം നടത്തി, ചികിത്സ ചെയ്യുകയും ലേബല്‍ ഇല്ലാത്ത വ്യാജ മരുന്നുകള്‍ കൊടുക്കുകയും വലിയ തുക പണമായി വാങ്ങുകയും ചെയ്തതായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉള്ളവരും, ശ്രീ സ്വാമി വൈദ്യ ഗുരുകുലം അധികൃതരും പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനു പരാതി നല്‍കി.

വയനാട് സ്വദേശി ജയപ്രകാശ് കെ ഡി , ചേരാനല്ലൂര്‍ സ്വദേശി ശ്രീലാല്‍ എസ് സതീശന്‍ എന്നിവര്‍ ചേര്‍ന്ന 8589020166 എന്നീ നമ്പര്‍, വിസിറ്റിംഗ് കാര്‍ഡുകള്‍, വ്യാജ ഫേസ്ബുക് പേജുകള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, മതിയായ യോഗ്യതയില്ലാത്ത ചേരാനല്ലൂര്‍ സ്വദേശി ശ്രീലാല്‍ എസ് സതീശന്‍, ചികില്‍സിക്കുകയും ആയിരുന്നു ചെയ്തത്.

കന്നാസുകളില്‍ നിന്നും പകര്‍ന്ന മരുന്ന് പോലെയുള്ള ദ്രാവകങ്ങള്‍, യാതൊരു ലേബലും ഇല്ലാതെ പെപ്സി കുപ്പികളില്‍ വൃത്തിഹീനമായാണ് കൊടുത്തിരുന്നത്.ഈ തട്ടിപ്പിന് എതിരേ പ്രദേശവാസികളുടെ പ്രതിഷേധവും ജനരോഷവും ഉണ്ടാവുകയും ഡോക്ടര്‍ അഭിലാഷ് നാഥ് തെളിവുകളോടെ പരാതി നല്‍കുകയും ചെയ്തു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →