LOADING

Type to search

ഗുലാം നബി ആസാദ് പത്മ പുരസ്‌കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസില്‍ ഭിന്നത

National

ദില്ലി>>ഗുലാം നബി ആസാദ് പത്മാ പുരസ്‌ക്കാരം സ്വീകരിച്ചതുമായ് ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഭിന്നത. അനുഭവസമ്പന്നനായ ഗുലാം നബിയുടെ സേവനം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കപില്‍ സിബല്‍ വിമര്‍ശിച്ചു.

അതേസമയം ബുദ്ധദേബ് അടിമയാവാനല്ല സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. പത്മഭൂഷണ്‍ സ്വീകരിയ്ക്കാനുള്ള ഗുലാം നബി ആസാദിന്റെ തിരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചു.

രണ്ട് പേരാണ് പത്മ പുരസ്‌കാരങ്ങള്‍ നിരസിച്ചത്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, ബംഗാള്‍ സംഗീതജ്ഞ സന്ധ്യാ മുഖര്‍ജി എന്നിവര്‍ പുരസ്‌കാരം നിരസിച്ചു. പത്മപുരസ്‌കാരം നിരസിച്ചിരുന്നു. തന്നോട് ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്നും അതിനാല്‍ പുരസ്‌കാരം നിരസിക്കുന്നു എന്നുമായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം.

അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യാ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത പറഞ്ഞു. പതിറ്റാണ്ടുകളായി ബംഗാളി സംഗീത രംഗത്തുള്ള അമ്മയ്ക്ക് 90ാം വയസില്‍ പുരസ്‌കാരം നല്‍കുന്നത് അനാദരവാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ പത്മ പുരസ്‌കാര പട്ടികയില്‍ നാല് മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവര്‍ പദ്മശ്രീ നേടി. സാമൂഹ്യപ്രവര്‍ത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകള്‍ക്ക് ചുണ്ടയില്‍ ശങ്കരനാരായണന്‍ മേനോനും പുരസ്‌കാരങ്ങള്‍ കിട്ടി. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്ക് ഈ വര്‍ഷത്തെ പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് ബിപിന്‍ റാവത്തിനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങിനും യുപിയില്‍ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.

17 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരങ്ങളുണ്ട്. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. നജ്മ അക്തര്‍, സോനു നിഗം എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.