LOADING

Type to search

ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തിലും ജാഗ്രത

Latest News Local News News

തിരുവനന്തപുരം>>>മധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വിവിധ മേഖലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഭുവനേശ്വര്‍ന്മ ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെ ആന്ധ്രാ- ഒഡിഷ തീരത്ത് കലിംഗ പട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കരയില്‍ പ്രവേശിക്കാനാണു സാധ്യത. കേരളത്തിലും മഴ വ്യാപകമാകും.

ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. ഞായറാഴ്ച തൃശൂരൊഴിച്ച് തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള എട്ടുജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

അതേസമയം, കനത്തമഴയും കാറ്റും ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഇരു സംസഥാനങ്ങള്‍ക്കും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. എന്നാല്‍ ടൗട്ടെ, യാസിന്‍ ചുഴലിക്കാറ്റുകള്‍ക്കു ശേഷം ഈ വര്‍ഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റാണു ഗുലാബ്. പാകിസ്ഥാനാണ് ഗുലാബ് എന്ന പേര് നിര്‍ദേശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.