അതിഥി തൊഴിലാളി ഓട്ടോ റിക്ഷാ ഡ്രൈവറെ മര്‍ദിച്ചു

-

കോതമംഗലം >> വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അതിഥി തൊഴിലാളിയുടെ മര്‍ദനമേറ്റ ഓട്ടോ റിക്ഷാ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരിലാണ് ഓട്ടോ റിക്ഷാ ഡ്രൈവറെ അതിഥി തൊഴിലാളി മര്‍ദിച്ചത്. തിങ്കള്‍ വൈകിട്ട് ഗുഡ്സ് ആപ്പേയില്‍ ആടുകളുമായി ഓട്ടം പോയ മുളവൂര്‍ സ്വദേശി കാരിക്കുഴിയില്‍ അലിയാരിനെയാണ് അതിഥി തൊഴിലാളിയുടെ മര്‍ദിച്ചത്.
ആടിനെ ഇറക്കുന്നത് സംബന്ധിച്ച വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മൂക്കിന് പരുക്കേറ്റ അലിയാരിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →