അതിഥി തൊഴിലാളികളുടെ ഏഴ് മാസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍

-

ഇടുക്കി>>ഇടുക്കി ജില്ലയിലെ രാജാക്കാട് ഏഴ് മാസം പ്രായമായ കുഞ്ഞിനെ(കിളമി േറലമവേ) തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിഥി തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടെയും കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉറക്കിയ ശേഷം തൊട്ടടുത്ത പറമ്പില്‍ ജോലിക്ക് പോയതായിരുന്നു മാതാപിതാക്കള്‍.

കുഞ്ഞിനെ നോക്കാനായി ബന്ധുവായ ഏഴ് വയസ്സുകാരിയെ ഏല്‍പ്പിച്ചിരുന്നു. മാതാപിതാക്കള്‍ തിരിച്ചെത്തി ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി എഴുന്നേല്‍ക്കാത്തത് കണ്ട് പരിശോധിച്ചപ്പോഴാണ് അനക്കമറ്റ നിലയില്‍ കുഞ്ഞിനെ കാണുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →