LOADING

Type to search

അതിഥി തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഒറീസയിലേക്ക് തട്ടിക്കൊണ്ടു പോയി പീഢിപ്പിച്ച കേസില്‍ ഒരാള്‍ അറസറ്റില്‍

Latest News Local News News

പെരുമ്പാവൂര്‍>>>അതിഥി തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഒറീസയിലേക്ക് തട്ടിക്കൊണ്ടു പോയി പീഢിപ്പിച്ച കേസില്‍ ഒരാള്‍ അറസറ്റില്‍ . ഒഡീഷ റായിഗഡ സ്വദേശി ജയാസന്‍ ബാഗ് (കിഷന്‍ 27 ) നെയാണ് കോടനാട് പോലീസ് ഒറീസയില്‍ നിന്നും അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബറിലാണ് സംഭവം.

ബീഹാര്‍ സ്വദേശികളുടെ മകളും, സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയുമായ കുട്ടിയെ ഇയാള്‍ ഒറീസയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ഇയാള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കേരളത്തിലേക്ക് കയറ്റിവിട്ടു. തുടര്‍ന്ന് ഒളിവില്‍ പോയി.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃതത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും, സംഘം നക്‌സല്‍ ബാധിത പ്രദേശമായ മുനിഗുഡയില്‍നിന്നും പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു.

കോടനാട് ഇന്‍സ്‌പെക്ടര്‍ സജി മര്‍ക്കോസ്, എസ്.ഐ രാജേന്ദ്രന്‍, എ.എസ്.ഐ മാരായ ലാല്‍ .ജി ,പ്രദീപ് കുമാര്‍, സി.പി.ഒ നജാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.