
കൊച്ചി>>>എറണാകുളം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന് അമ്ബത് ശതമാനം പൂര്‍ത്തിയാക്കി. 115 ക്യാമ്പുകളിലായി 39,540 അതിഥി തൊഴിലാളികള്‍ക്കാണ് ഇതുവരെ വാക്സിന് നല്‍കിയത്.
‘ഗസ്റ്റ് വാക്സ് ‘ എന്ന പേരിലാണ് എറണാകുളം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിച്ച് വരുന്നത്.വിജയകരമായി നടപ്പാക്കുന്ന പദ്ധതിയുടെ ഫലമായി ഇതുവരെ 50% അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന് പൂര്‍ത്തിയാക്കി.
രണ്ടാം ഘട്ട ലോക്ഡൗണ്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തൊഴില്‍ വകുപ്പ് നടത്തിയ വിവരശേഖരണത്തിലൂടെ ജില്ലയില്‍ കണ്ടെത്തിയ 77,991 അതിഥി തൊഴിലാളികളില്‍ പകുതിയോളം പേര്‍ക്കാണ് വാക്സിന് നല്‍കിയത്.തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികള്‍ക്കുള്ള ഔട്ട് റീച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ അധികാരപരിധിയിലുള്ള കോര്‍പറേഷനിലും, മുനിസിപ്പാലിറ്റികളിലും വിവിധ ഗ്രാമപഞ്ചായത്തുകളിലുമായി നടന്ന ക്യാമ്ബകളില് അതിഥി തൊഴിലാളികള്‍ക്കുള്ള വാക്സിന് നല്‍കിവരുന്നുണ്ട് .
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍,വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഗസ്റ്റ് വാക്സിന്റെ വിജയത്തിനു പിന്നിലെന്ന് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. സ്കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കാണ് ക്യാമ്പുകളില്‍ വാക്സിനേഷന് മുന്‍ഗണന നല്‍കുന്നത്.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തെത്തുന്ന തൊഴിലാളികള്‍ക്ക് പുറമേ സ്പോട്ട് രജിസ്ട്രേഷന് നടത്തിയും വാക്സിനേഷന് നല്‍കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദ്ദേശീയ വാര്‍ത്താ ഏജന്‍സികളുടെ ഉള്‍പ്പടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Follow us on