LOADING

Type to search

ജിഎസ് ടി വകുപ്പിന്റെ ചെക്കിങ്ങിനിടെ കീഴില്ലത്ത് വാഹനങ്ങളുടെ കൂട്ട ഇടി, ആര്‍ക്കും പരുക്കില്ല

Latest News Local News News

പെരുമ്പാവൂര്‍.>>>ജിഎസ് ടി വകുപ്പിന്റെ ചെക്കിങ്ങിനിടെ കീഴില്ലത്ത് വാഹനങ്ങളുടെ കൂട്ട ഇടി, ആര്‍ക്കും പരുക്കില്ല.ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് അപകടം സംഭവിച്ചത്.

കീഴില്ലം സെന്റ് തോമസ് സ്‌കൂളിന്റെ മുന്‍പില്‍ ആണ് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും അപകടകാരമാം വിധത്തിലുള്ള ചെക്കിങ് നടത്തുന്നത് സ്ഥിരമാണെന്ന് യാത്രക്കാര്‍ പറഞ്ഞു.

മുവാറ്റുപുഴ ഭാഗത്ത് നിന്നും പെരുമ്പാവൂര്‍ പോകുകയായിരുന്ന 2 കാര്‍ ഒരു പിക്കപ്പ്, ഗ്യാസ് ലോറി എന്നിവ കൂട്ടി ഇടിച്ചത്.പെരുമ്പാവൂര്‍ ഭാഗത്തു നിന്നും മുവാറ്റുപുഴ യ്ക്ക് പോകുന്ന വാഹനങ്ങളായിരുന്നു .തിരക്കുള്ള സമയത്തുള്ളചെക്കിങ്ങിനെ കുറിച്ച് പല തവണ പരാതി നല്‍കിയിരുന്നു.
അപകടം നടന്ന ഉടനെ തന്നെ ജി എസ് ടി വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനവുമായി സ്ഥലം വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.