Type to search

സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ വളര്‍ച്ച

Kerala

തിരുവനന്തപുരം>>
സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ വളര്‍ച്ചയുണ്ടായെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 2022 ജനുവരി-ഫെബ്രുവരി മാസത്തില്‍ ശരാശരി 14.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് ധനമന്ത്രി അറിയിച്ചത്.

ജിഎസ്ടി വരുമാനത്തിലെ വളര്‍ച്ച വീണ്ടെടുപ്പ് ഉണ്ടാകുന്നതിന്റെ സൂചനയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ‘പ്രതിസന്ധികള്‍ അവസാനിച്ചുവെന്നല്ല പറയുന്നത്. കൊവിഡിന്റെ നാലാം തരംഗം ഉണ്ടായേക്കാം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റവും, സംസ്ഥാനത്തെ ബാധിക്കുന്ന മറ്റ് പ്രതിസന്ധികളും ഉടലെടുത്തേക്കാം. പക്ഷേ, പ്രതിസന്ധികള്‍ വന്നാലും അവയെ ഒന്നിച്ച് നിന്ന് അതിജീവിക്കാനുള്ള ആത്മവിശ്വാസം കേരളം ആര്‍ജിച്ചു’- ധനമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ 9 മണിയോടെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും ഭീണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഹിരോഷിമയുടേയും നാഗാസാക്കിയുടേയും ഓര്‍മ സാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മെ ഓര്‍മിപ്പിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഞാന്‍ ബലത്തിനാളല്ല എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്. അങ്ങനെയൊരു നല്ല കാര്യത്തിന് വേണ്ടി ആയിക്കൊള്ളട്ടെ 2022-23 സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനമെന്ന് ധനമന്ത്രി പറഞ്ഞു.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.