Type to search

മുവാറ്റുപുഴയില്‍ ഗ്രീന്‍ സിറ്റി ഗാര്‍ഡന്‍ സിറ്റി പദ്ധതിക്ക് തുടക്കമായി

Latest News Local News News

മൂവാറ്റുപുഴ>>>നഗര സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി മുവാറ്റുപുഴയില്‍ ഗ്രീന്‍ സിറ്റി ഗാര്‍ഡന്‍ സിറ്റി പദ്ധതിക്ക് തുടക്കമായി. നഗരത്തിന് മോടികൂട്ടാന്‍ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലും ചെടികള്‍ സ്ഥാപിക്കുന്നതാണ് പദ്ദതി. നഗരത്തെ സമ്പൂര്‍ണ്ണ ഹരിത സിറ്റി ആക്കിമാറ്റുന്ന പദ്ദതി മെര്‍ച്ചന്റ്സ് അസോസിയേഷന്‍ മുവാറ്റുപുഴ നഗരസഭയുമായി സഹകരിച്ചുകൊണ്ടാണ് നടപ്പിലാക്കുക.സംസ്ഥാനത്തെ തന്നെ മാതൃക നഗരമാക്കി മൂവാറ്റുപുഴയെ മാറ്റുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി.എല്‍ദോസ് പറഞ്ഞു.

ഗ്രീന്‍ സിറ്റി ഗാര്‍ഡന്‍ സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യ അതിഥിയായിരുന്നു., മെര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, വൈസ് പ്രസിഡന്റ് മഹേഷ് കമത്ത്, പദ്ധതി കോ- ഓര്‍ഡിനേറ്റര്‍മാരായ ബോബി നെല്ലിക്കല്‍, ജെയ്സണ്‍ ജോയ്, വിനോദ് വിന്റേജ് വീല്‍, പി.എം.ടി ഫൈസല്‍, സലിം പിഎം, ജോബി എന്നിവര്‍ പങ്കെടുത്തു. നഗരത്തില്‍ വരും ദിവസങ്ങളില്‍ മറ്റു കടകളുടെ മുമ്പിലും പദ്ധതി നടപ്പിലാക്കുമെന്ന് അജ്മല്‍ ചക്കുങ്ങല്‍ പറഞ്ഞു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.