കണ്ണൂര്‍ വിസി നിയമനം സര്‍ക്കാരിന് കുരുക്കാകും, ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം>> കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പുതിയ കുരുക്ക്. വിസിയുടെ നിയമനം ചട്ടം ലംഘിച്ചുള്ളതാമെന്ന് ഗവര്‍ണര്‍ തന്നെ പറയുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിന് വലിയ വിനയാവും.

അതേസമയം ഗവര്‍ണറുടെ കത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പ്രതികരിക്കാന്‍ തയ്യാറായില്ല. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് പറയട്ടെയെന്നാണ് മന്ത്രി പറഞ്ഞത്.

ചാന്‍സ്ലര്‍ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച ഗവര്‍ണ്ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് അനുനയ ചര്‍ച്ച നടത്തിയേക്കും. സര്‍വകലാശാലകളിലെ രാഷ്ട്രീയകളിക്ക് കൂട്ടു നില്‍ക്കില്ലെന്നും മുഖ്യമന്ത്രിക്ക് തന്നെ ചാന്‍സ്ലര്‍ പദവി ഏറ്റെടുക്കാമെന്നുമുള്ള ഗവര്‍ണ്ണറുടെ കത്ത് സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തില്‍ ആക്കുന്നതാണ്. ധാനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ചര്‍ച്ച നടത്തിയിട്ടും അനുനയത്തിന് ഗവര്‍ണ്ണര്‍ തയ്യാറായിട്ടില്ല.

കേരളത്തിലെ സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ചു ഗവര്‍ണറാണ് ചാന്‍സ്ലര്‍. ഗവര്‍ണ്ണര്‍ നിസ്സഹകരണം തുടര്‍ന്നാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കും. ഗവര്‍ണറുടെ കത്ത് സര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →