
ഗോവ>>ഗോവയില്‍ ഇത്തവണയും ബി ജെ പി സര്‍ക്കാര്‍ . മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ബി ജെ പി അധികാരത്തില്‍ വീണ്ടും എത്തുന്നത്. 40 സീറ്റുകളുള്ള ഗോവയില്‍ നിലവില്‍ 19 സീറ്റുകളിലാണ് ബി ജെ പി ജയം. ഇതിനൊപ്പം മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ച ബിജെപി കേവല ഭൂരിപക്ഷമെന്ന 21 കടന്നു. സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. കോര്‍ട്ടാലിം മണ്ഡലത്തില്‍ നിന്ന് വിജയിച്ച അന്റോണിയോ വാസ്,കുര്‍ട്ടോറിം മണ്ഡലത്തില്‍ നിന്ന് ജയിച്ച അലക്സിയോ റെജിനാള്‍ഡോ, ബിച്ചോളിം മണ്ഡലത്തില്‍ നിന്ന് ജയിച്ച ഡോ.ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബി ജെ പിക്ക് പിന്തുണ നല്കുന്ന സ്വതന്ത്രര്‍. 16ാം തിയതിയാകും പുതിയ ബി ജെ പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.
ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കാന്‍ ബി ജെ പി ഇന്ന് വൈകുന്നേരം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയെ കാണും . കഴിഞ്ഞ തവണ 13 സീറ്റില്‍ വിജയം നേടിയിട്ടു കൂടി ചെറു പാര്‍ട്ടികളുടെ സഹായത്തോടെ ബി ജെ പിക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞിരുന്നു. ഇത്തവണ കേവല ഭൂരിപക്ഷമായ 21 എന്ന സംഖ്യയിലെത്തിയാല്‍ 2 സീറ്റിന്റെ കുറവ് മാത്രമുള്ളപ്പോഴാണ് മൂന്ന് സ്വതന്ത്രരുടെ പിന്തുണ നേടാന്‍ ബി ജെ പിക്ക് കഴിഞ്ഞത്. കഴിഞ്ഞ തവണ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസും സഖ്യകക്ഷിയായ ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും ചേര്‍ന്ന് നേടിയത് വെറും 12 .
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് സാന്‍ക്വിലിം മണ്ഡലത്തില്‍ പല തവണ പിന്നില്‍ പോയെങ്കിലും ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. ഗോവ പനജി മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിച്ച ഉത്പല്‍ പരീക്കര്‍ തോറ്റു . മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന് ആണ് ഉത്പല്‍ പരീക്കര്‍.
ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമിത് പലേക്കര്‍ വാസ്കോ മണ്ഡലത്തില്‍ പിന്നില്‍ ആണ്. തലെയ്ഗാവ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ജെനിഫര്‍ മൊണ്‍സെരാറ്റ ലീഡ് ചെയ്യുകയാണ്. കലന്‍ഗുട്ടെ മണ്ഡലത്തില്‍ മുന്‍ മന്ത്രി മൈക്കിള്‍ ലോബോ മുന്നില്‍ ആണ്. ബെനോളിം മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ചര്‍ച്ചില്‍ അലിമാവോ പിന്നിലാണ്. കര്‍ടൊറിം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി അലക്സോ റെജിനാള്‍ഡോ ലൗറെന്‍കോ ലീഡ് ചെയ്യുന്നുണ്ട്.
ഗോവ ഫോര്‍വേഡ് പാര്‍ട്ടി സ്ഥാനാര്‍ഥി വിജയ് സര്‍ദേശായ് മുന്നിലാണ്. കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത് 5000 ലേറെ വോട്ടുകള്‍ക്കു വിജയം ഉറപ്പിക്കുകയാണ്. അതേസമയം സിയോലിം മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് . കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദലീല ലോബോയ്ക്കെതിരെ ബിജെപി സ്ഥാനാര്‍ഥി ദയാനന്ത് മന്ട്രേകര് 180 വോട്ടുകള്‍ക്ക് മുന്നില്‍ ആണിപ്പോള്‍. അതേസമയം ഗോവയില്‍ അക്കൗണ്ട് തുറക്കാനാകാത്ത അവസ്ഥയിലാണ് തൃണമൂല്‍. എല്ലായിടത്തും പുറകില്‍ ആണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍. അതേസമയം ഇവരുമായി സഖ്യത്തിലുള്ള മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി , എംജിപി മൂന്ന് സീറ്റിലുണ്ട്. ആംആദ്മി പാര്‍ട്ടി 2 സീറ്റിലും റവല്യൂഷണറി പാര്‍ട്ടി ഒരിടത്തും. പിന്നെ വിജയിച്ചു കയറിയ മൂന്ന് സ്വതന്ത്രരാണ് ബി ജെ പിക്ക് പിന്തുണ നല്‍കിയിട്ടുള്ളത്,ഗോവയില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി ആരാകണമെന്നതിലും അനൗദ്യോഗിക ചര്‍ച്ചയും തുടങ്ങി.