
കോതമംഗലം >>> ആഗോള സര്‍വ്വമത തീര്‍ഥാടനകേന്ദ്രമായ കോതമംഗലം വിശുദ്ധ മാര്‍ തോമ ചെറിയപള്ളിയില്‍ പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ 336-ാം മത് ഓര്മ പെരുന്നാളിനോടാനുബന്ധിച്ച് ഗോള്‍ഡന്‍ ഏഞ്ചല്‍ മീഡിയ ഇറക്കുന്ന പരിശുദ്ധ യെല്‍ദൊ ബാവായോടുള്ള മധ്യസ്ഥത ഗാനത്തിന്റെ സി ഡി പ്രകാശന കര്‍മ്മം നടന്നു.
‘ബാവ നിന് സവിധേ’ എന്ന് പേരിട്ടിരിക്കുന്ന ഈ സംഗീത ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം കോതമംഗലം കോഴിപ്പിള്ളി ചക്കലക്കുടി യെല്‍ദൊ മോര് ബസേലിയസ് ചാപ്പലില്‍ വച്ച് നടന്ന ചടങ്ങില്‍ ഏലിയാസ് മോര് യൂലിയോസ് മെത്രാപ്പൊലിത്താ നിര്‍വഹിച്ചു.
കോതമംഗലം ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലില്‍,ഫാ സിബി ഇടപ്പുളവന്‍,സി ഡി യുടെ സംഗീത സംവിധായകന് ജോര്‍ജ് പോള്‍ എന്നിവര്‍ സന്നിഹിതരായി. ഫാ.സിബി ഇടപുളവന്‍, ഫാ.എല്‍ദോസ് കുമ്മംകൊട്ടില് എന്നീ വൈദികരുടെ നിര്‍ദേശത്തില്‍ ജോര്‍ജ് പോള്‍ ചേലാട് രചനയും സംഗീതവും നല്കി .
കോതമംഗലം മേഖലയിലെ വിവിധ പള്ളികളിലെ ഗായകരായ സുനില്‍ വര്‍ഗീസ്,ജിനോ എല്‍ദോസ്,നോബി ചെറിയാന്, ആഷ് പോള്‍, പോള്‍സണ്‍ പീറ്റര്‍, ജിതിന് ജോണ്‍,ആഷമി എല്‍ദോസ്,ആഷ്ലി ജോസ്, ബിനിഘ ലോറെന്‍സ്,ഗിഫ്റ്റി കെ ബിജു എന്നിവര്‍ ചേര്‍ന്നാണ് ഗാനോപഹാരം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ ക്രിസ്തിയ ഗാന ആല്‍ബം നിര്‍മിച്ചിരിക്കുന്നത് ജിമ്മി വര്‍ഗീസ് ഓസ്ട്രേലിയ ആണ്. ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്തിരിക്കുന്നത് പ്രതിഷ് വി ജെ യും.

Follow us on