കരിപ്പൂരില്‍ സ്വര്‍ണവേട്ട, വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍>>അങ്ങാടിപ്പുറം സ്വദേശി നിഷാദ് അലിയില്‍ നിന്ന് ഒന്നരക്കോടി രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കരിപ്പൂരില്‍ സ്വര്‍ണവേട്ട വ്യാപകമായതോടെയാണ് വിമാന ജീവനക്കാരെ ഉപയോഗിച്ച് കള്ളക്കടത്തുകര്‍ സ്വര്‍ണം കടത്താന്‍ തുടങ്ങിയത്.കഴിഞ്ഞ കുറെ ദിവസങ്ങളായി നിഷാദ് അലി കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കള്ളക്കടത്തു സ്വര്‍ണം പിടികൂടി. സ്പൈസ്‌ജെറ്റിന്റെ ടഏ703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്നാണ് ഏകദേശം 3.5 കിലോഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശി നിഷാദ് അലിയില്‍ നിന്നാണ് ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. അറസ്റ്റിലായ ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വര്‍ണം വന്‍തോതില്‍ പിടികൂടാന്‍ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകര്‍ വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ തുടങ്ങിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി. രാജന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →