
കാസര്‍കോട്:>>>പടന്നക്കാട് വീട് കുത്തിത്തുറന്ന് കവര്‍ച്ച. മുപ്പത് പവന് സ്വര്‍ണ്ണം നഷ്ടമായി. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. പടന്നക്കാട് കുതിരുമ്മല്‍ റോഡിലെ ഹൈദരലിയുടെ വീട്ടില്‍ ഇന്നലെ രാത്രിയാണ് കവര്‍ച്ച. ഇരുനില വീടിന്റെ മുകള്‍ നിലയിലെ വാതില്‍ കുത്തി തുറന്നാണ് കള്ളന് അകത്ത് കയറിയത്. വീടിനോട് ചേര്‍ന്നുള്ള മരത്തിലൂടെയാണ് മുകള്‍ നിലയിലെത്തിയതെന്നാണ് നിഗമനം.
മുകള്‍ നിലയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന മുപ്പത് പവന് സ്വര്‍ണ്ണമാണ് നഷ്ടമായത്. ഈ സമയം ഹൈദരലിയും കുടുംബവും താഴത്തെ നിലയിലുള്ള മുറികളില്‍ കിടന്നുറങ്ങുകയായിരുന്നു. ഉച്ചയോടെയാണ് മോഷണ വിവരം അറിഞ്ഞത്. മുകളിലത്തെ നിലയിലെ അലമാര തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴായിരുന്നു ഇത്.
ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തി. വീടും പരിസരവും കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.

Follow us on