കുതിപ്പിന് പിന്നാലെ കിതപ്പ്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

-

തിരുവനന്തപുരം>> സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഒരുപവന്റെ വിലയില്‍ 160 രൂപയുടെ വ്യത്യാസം ഉണ്ടായി. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4515 രൂപയാണ്. ഇന്നലത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4535 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36120 രൂപയാണ് വില. ഇന്നലെ സ്വര്‍ണ്ണവില പവന് 36280 രൂപയായിരുന്നു. 24 ക്യാരറ്റ് വിഭാഗത്തിലും സ്വര്‍ണവില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 22 രൂപ കുറഞ്ഞ് 4926 രൂപയായി. ഗ്രാമിന് 4948 രൂപയായിരുന്നു ഇന്നലെ 24 കാരറ്റ് സ്വര്‍ണ്ണവില.

സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണ വില ഡിസംബര്‍ 20നായിരുന്നു. 4570 രൂപയായിരുന്നു അന്ന് ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണത്തിന് വില. 10 ദിവസത്തിനിടെ സ്വര്‍ണ്ണവില ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ വിലയില്‍ 440 രൂപയുടെ കുറവുണ്ടായി. 24 ക്യാരറ്റ് വിഭാഗത്തില്‍ സ്വര്‍ണ്ണവില ഡിസംബര്‍ 20 ന് 4985 രൂപയായിരുന്നു. ഒരു ഗ്രാം 24 ക്യാരറ്റ് വിഭാഗത്തില്‍ സ്വര്‍ണ്ണവില 10 ദിവസംകൊണ്ട് 59 രൂപ കുറഞ്ഞു. ഒരു പവന്‍ വില കണക്കാക്കുമ്പോള്‍ 456 രൂപയാണ് 24 ക്യാരറ്റ് വിഭാഗത്തില്‍ 10 ദിവസം കൊണ്ട് സ്വര്‍ണ്ണ വിലയിലുണ്ടായ കുറവ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →