സ്വര്‍ണവില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന ശേഷം ഇന്ന് വീണ്ടും ഇടിഞ്ഞു

-

തിരുവനന്തപുരം>>തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന ശേഷം ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4450 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4460 രൂപയായിരുന്നു വില.
4490 രൂപയില്‍ നിന്ന് 4515 രൂപയായി വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം 4495 ലേക്കും അവിടെ നിന്ന് 4460 ലേക്കും ഇടിഞ്ഞത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്വര്‍ണവില കുറയുന്നത്.
ഒരു പവന്‍ സ്വര്‍ണ വില മൂന്ന് ദിവസമായി 35680 രൂപയായിരുന്നു. സ്വര്‍ണവിലയില്‍ മാറ്റമുണ്ടായ അവസാന മൂന്ന് ദിവസങ്ങളിലുമായി ഒരു പവന്‍ സ്വര്‍ണ വില 520 രൂപ കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ കുറവും ഈ ദിവസങ്ങളില്‍ ഉണ്ടായി.
സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്‌ക്ക് മാനേജ്‌മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം.
സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കല്‍ , സ്‌പോട്ട് എക്‌ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു. കൃത്യമായ അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് വന്ന് സാങ്കേതിക വിദ്യയുടെയും ടെക്‌നോളജിയുടെയും സാധ്യതകള്‍ പരിപൂര്‍ണ്ണമായും ഉപയോഗിച്ച് മുന്നോട്ട് നീങ്ങുന്നതിനാണ് പ്രാധാന്യം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →