സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 36,200 രൂപ

കൊച്ചി>>സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4525 രൂപയും പവന് 36,200 രൂപയുമാണ് നിരക്ക്. ഗ്രാമിന് 4,545 രൂപയിലും പവന് 36,360 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിയില്‍ ഒമിക്രോണും ഉക്രൈയിനെ കുറിച്ച് റഷ്യയുടെ നിലപാടും സ്വര്‍ണത്തിന് അനുകൂല സാഹചര്യമാണൊരുക്കുന്നത്. യുദ്ധ സമാനസാഹചര്യങ്ങള്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പണമെത്തിച്ചേക്കാമെന്ന് കരുതുന്നതായി വിദഗ്ദര്‍ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →