LOADING

Type to search

മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന; ഗ്രാമിന് 25 രൂപ കൂടി

Business

തിരുവനന്തപുരം>>തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 4575 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില.36600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വര്‍ധനവും ഇടിവുമുണ്ടായി. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ച ശേഷം മൂന്ന് ദിവസം മുന്‍പ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയില്‍ എത്തിയത്. ഇതാണ് ഇന്ന് വീണ്ടും വര്‍ധിച്ചത്.

സ്വര്‍ണ വില ഗ്രാമിന് അഞ്ച് ദിവസത്തോളം 4500 രൂപയായിരുന്നു. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (ഏീഹറ ൃമലേ). പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല.

ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന് 3780 രൂപയുമാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 70 രൂപയാണ് വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്. സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്‌ക്ക് മാനേജ്മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം.

സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കല്‍, സ്പോട്ട് എക്ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പറയുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.