സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

-

തിരുവനന്തപുരം>>തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4460 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4495 രൂപയായിരുന്നു വില. 4490 രൂപയില്‍ നിന്ന് 4515 രൂപയായി വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം 4495 ലേക്ക് ഇടിഞ്ഞത്. ഇവിടെ നിന്ന് ഇന്നലെ 4460 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായത്.

ഒരു പവന്‍ സ്വര്‍ണ വില കഴിഞ്ഞ ദിവസം 35960 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി 35680 രൂപയാണ് ഒരു പവന്‍ സ്വര്‍ണ വില. സ്വര്‍ണവിലയില്‍ മാറ്റമുണ്ടായ അവസാന രണ്ട് ദിവസങ്ങളിലുമായി ഒരു പവന്‍ സ്വര്‍ണ വില 440 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 55 രൂപയുടെ കുറവും രണ്ട് ദിവസം കൊണ്ട് ഉണ്ടായി.

സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്‌ക്ക് മാനേജ്‌മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കല്‍ , സ്‌പോട്ട് എക്‌ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു. കൃത്യമായ അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് വന്ന് സാങ്കേതിക വിദ്യയുടെയും ടെക്‌നോളജിയുടെയും സാധ്യതകള്‍ പരിപൂര്‍ണ്ണമായും ഉപയോഗിച്ച് മുന്നോട്ട് നീങ്ങുന്നതിനാണ് പ്രാധാന്യം.

മുകളില്‍ പറഞ്ഞിരിക്കുന്ന സ്വര്‍ണവിലയില്‍ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ പല സ്വര്‍ണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വര്‍ണം വില്‍ക്കുന്നത് എന്നതിനാല്‍ ഉപഭോക്താക്കള്‍ ജ്വല്ലറികളിലെത്തുമ്പോള്‍ ഇന്നത്തെ സ്വര്‍ണ വില ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ വര്‍ധനവും ഇടിവുമുണ്ടായി.

ആഭരണം വാങ്ങാന്‍ പോകുന്നവര്‍ ഹാള്‍മാര്‍ക്കുള്ള സ്വര്‍ണം തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഹോള്‍മാര്‍ക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വര്‍ണത്തിന്റെ വിലയില്‍ വ്യത്യാസമുണ്ടാവില്ല. സ്വര്‍ണാഭരണ ശാലകള്‍ ഹോള്‍മാര്‍ക്ക് സ്വര്‍ണമേ വില്‍ക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോള്‍മോര്‍ക്ക് സ്വര്‍ണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാല്‍ ആഭരണം വാങ്ങുമ്പോള്‍ ഹാള്‍മാര്‍ക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →