തുടര്‍ച്ചയായ രണ്ടാം ദിവസവും കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

തിരുവനന്തപുരം>> ഇന്നലെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലത്തെ സ്വര്‍ണവില ഗ്രാമിന് 4495 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4515 രൂപയായിരുന്നു വില. 4490 രൂപയില്‍ നിന്ന് 4515 രൂപയായി വര്‍ധിച്ച ശേഷമാണ് ഇന്നലെ 4495 ലേക്ക് ഇടിഞ്ഞത്. ഇവിടെ നിന്ന് ഇന്ന് 4460 രൂപയായാണ് ഇന്നത്തെ സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായത്.

ഒരു പവന്‍ സ്വര്‍ണ വില കഴിഞ്ഞ ദിവസം 36120 രൂപയായിരുന്നത് ഇന്നലെ 35960 രൂപയും ഇന്ന് 35680 രൂപയായും കുറഞ്ഞു. ഇന്നലെ 160 രൂപയാണ് ഒരു പവന്‍ സ്വര്‍ണ വിലയില്‍ കുറവുണ്ടായത്. ഇന്ന് 280 രൂപയുടെ കുറവുണ്ടായി. രണ്ട് ദിവസം കൊണ്ട് പവന്‍ സ്വര്‍ണ വില 440 രൂപ കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവുണ്ടായി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →