ഇന്നലത്തെ വര്‍ധനവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്

-

തിരുവനന്തപുരം>>രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ നില മെച്ചപ്പെടുത്തിയ സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4495 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4515 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസം 4490 രൂപയില്‍ നിന്ന് 4515 രൂപയായി വര്‍ധിച്ച ശേഷമാണ് ഇടിവ്. ഒരു പവന്‍ സ്വര്‍ണ വില 36120 രൂപയായിരുന്നത് ഇതോടെ 35960 രൂപയായി കുറഞ്ഞു. 160 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ വിലയില്‍ കുറവുണ്ടായത്. ജനുവരി ഒന്നിന് വില കൂടിയതില്‍ പിന്നെ സ്വര്‍ണ വിലയില്‍ രണ്ടാം തീയതി മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ വില ഇടിഞ്ഞ ശേഷം ഇന്നലെ ഉയര്‍ന്നിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →