
ദില്ലി>> റഷ്യ-യുക്രൈന് യുദ്ധം തുടരുന്നതിനിടെ ആഗോള വിപണിയില്‍ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു. ഔണ്‍സിന് 2069 ഡോളറാണ് ഒടുവിലത്തെ വില. 2073 ഡോളറാണ് വിപണിയില്‍ സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. റഷ്യ – യുക്രൈന് യുദ്ധം തുടരുന്നതിനാല്‍ സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4940 രൂപയായിരുന്നു വില. 39520 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 100 രൂപയാണ് ഇന്നലെ ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന് 800 രൂപയാണ് ഇന്നലെ കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്നലെ 80 രൂപ ഉയര്‍ന്നു. 4080 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. ഇതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല. വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ കൂടി ഇന്നലെ 75 രൂപയായിരുന്നു. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപ കാലത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.
അതിനിടെ രാജ്യത്തെ ഹോള്‍മാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് നാല് മുതല്‍ പ്രാബല്യത്തിലുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കാണ് ഹാള്‍ മാര്‍ക്കിങ് ചാര്‍ജ് വര്‍ധിപ്പിച്ചത്. സ്വര്‍ണം ഒരെണ്ണത്തില്‍ 35 രൂപയായിരുന്ന ഹോള്‍മാര്‍ക്കിങ് ചാര്‍ജ് 45 രൂപയാക്കി.
ആഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കില്‍ ഇനി ഹോള്‍മാര്‍ക്കിങ് ചാര്‍ജായി 45 രൂപയും ഇതിന് ആനുപാതികമായ ജിഎസ്ടിയും നല്‍കണം. വെള്ളിക്ക് ഒരെണ്ണത്തിന് 35 രൂപയായാണ് ഹോള്‍മാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചത്. ആഭരണത്തിന്റെ കുറഞ്ഞ വില 150 രൂപയായിരിക്കണം എന്നാണ് നിബന്ധന.