പതിനാറുകാരിയെ വായില്‍ തുണി കെട്ടി മൂടി പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം തടവ്

തിരുവനന്തപുരം>>
പതിനാറുകാരിയുടെ വായില്‍ തുണി കെട്ടി മൂടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി.
വലിയതുറ മിനി സ്റ്റുഡിയോയക്ക് സമീപം സുനില്‍ അല്‍ഫോണ്‍സി (32)നെയാണ് ജഡ്ജി ആര്‍.ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക ഇരയായ പെണ്‍ക്കുട്ടിക്ക് നല്‍കണം.

2014 ഫെബ്രുവരി 26 ന് ഇരയായ പെണ്‍കുട്ടി പനി മൂലം വലിയതുറ ആശുപത്രിയാല്‍ ചികില്‍സയക്ക് വന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →