കേരള സ്റ്റേറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ ഗായത്രി റെജിയെ സിപിഐ പിണ്ടിമന ലോക്കല്‍ കമ്മിറ്റി ആദരിച്ചു

-

കോതമംഗലം>> സിപിഐ പിണ്ടിമന ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ ഗായത്രി റെജിയെ ആദരിച്ചു. ലോക്കല്‍ സെക്രട്ടറി മുജീബ് മാസ്റ്റര്‍ അധ്യക്ഷത് വഹിച്ച ചടങ്ങില്‍, സിപിഐജില്ലാ കൗണ്‍സില്‍ അംഗം എംകെ രാമചന്ദ്രന്‍ ഉപഹാരം സമര്‍പ്പിച്ചു. പിണ്ടിമന പഞ്ചായത്ത് 11 ആം വാര്‍ഡ് മെമ്പര്‍ ലാലി ജോയി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.മണി, ജോണ്‍സന്‍ റാഫെല്‍, കെ കെ ബഷീര്‍, കെ പിശിവന്‍, ജോര്‍ജ്,വാവച്ചന്‍, ബിജു വേട്ടമ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.


കേരള സ്റ്റേറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാമില്‍ ഉന്നത റാങ്ക്1117 കരസ്ഥമാക്കി കോതമംഗലത്തിന്റെ അഭിമാനമായി ഗായത്രി റെജിയെന്ന വിദ്യാര്‍ത്ഥിനി.കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം പാല ബ്രില്യന്റില്‍ ആയിരുന്നു എന്‍ട്രന്‍സ് കോച്ചിങ്ങ്.പിണ്ടിമന പേപ്പതി വീട്ടില്‍ റെജിയുടെയും ബിന്ദുവിന്റെയും മകളാണ് .സഹോദരി ദേവി റെജി ഇലാഹിയ ആര്‍ട്‌സ്& സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →