LOADING

Type to search

ഗാന്ധി സ്മൃതി സംഗമവും ഗാന്ധി സന്ദേശ പദയാത്രയും നടത്തുന്നു

Latest News Local News News


പെരുമ്പാവൂര്‍>>>കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 8.30ന് ഓടക്കാലിയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ഗാന്ധി സ്മൃതി സംഗമം നടത്തും.

അഡ്വ.എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ചെറുകുന്നം കനാല്‍ കവലയില്‍ നിന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി നയിക്കുന്ന ഗാന്ധി സന്ദേശ പദയാത്ര ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്യും.

അഡ്വ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ മണ്ഡലം പ്രസിഡന്റിന് പതാക കൈമാറും. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. കെ പി വര്‍ഗീസ്,എന്‍ എം സലിം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.