Type to search

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി സ്മൃതിയും, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടാബ്ലറ്റ് വിതരണവും

Latest News Local News News

അങ്കമാലി>>>മഹാത്മാ ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി എം പി ഓഫീസില്‍ നടന്ന ഗാന്ധി സ്മൃതി എന്ന പരിപാടിയില്‍ അഡ്വേക്കേറ്റ് എ. ജയശങ്കര്‍ പ്രഭാഷണം നടത്തി. ഓരോ ഗാന്ധി ജയന്തി ദിനം കടന്നു പോകുമ്പോഴും ഗാന്ധി വചനങ്ങളുടെയും ഗാന്ധി മാര്‍ഗ്ഗത്തിന്റെയും പ്രസക്തി ഏറി വരികയാണ്. ഇന്ത്യയിലെ മാത്രമല്ല ഇതര ലോക രാജ്യങ്ങളിലെ ജന്മനസ്സുകളിലും ഗാന്ധിജി മായ്ച്ചാലും മായാത്ത ഓര്‍മ്മയായി എന്നും നിലനില്‍ക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും, സ്വാതന്ത്ര്യാനന്തരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ നിലനിര്‍ത്തുന്നതിനും വേണ്ടി നിലകൊണ്ട ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍പട്ടേല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സംഭാവനകളെ തമ്‌സ്‌കരിക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കര്‍ത്തവ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ”ഒപ്പമുണ്ട് എം.പി.” പദ്ധതിയുടെ ഭാഗമായി ‘ബൈജൂസ് ആപ്പ്’ എന്ന ഡിജിറ്റല്‍ പഠന സംരഭകരുമായി സഹകരിച്ച് ഓക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ നിര്‍ധനരായ കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലറ്റുകള്‍ കൈമാറുന്നതിന്റെ വിതരണ ഉദ്ഘാടനം അങ്കമാലിയിലുള്ള എം പി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം പി നിര്‍വഹിച്ചു. ഒന്നാം ക്ളാസ്സു മുതല്‍ പ്ലസ്ടൂ വരെയുള്ള വിവിധ ക്ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബൈജൂസ് ആപ്പ് സോഫ്റ്റ് വെയറോടുകൂടിയ ടാബ്ലറ്റുകളാണ് വിതരണം ചെയ്തത്.

കുട്ടികളുടെ വിദ്യാഭ്യാസം സുഗമമാക്കുവാന്‍, ഡിജിറ്റല്‍ ഡിവൈഡ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് കഴിയുന്നത്ര കുട്ടികളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാവാന്‍ വേണ്ട ഉപകരണങ്ങള്‍ എത്തിച്ച് നിര്‍ധനരായ കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് പൊതു സമൂഹത്തിന്റെ കൂടി കടമയാണ്. ഈ സംരഭത്തിനായി ‘ ബൈജൂസ് ആപ്പ് ‘ ഒന്നാം ക്‌ളാസ്സു മുതല്‍ പ്ലസ് ടൂ വരെയുള്ള വളരെ അര്‍ഹരായ 127 വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലറ്റുകള്‍ തികച്ചും സൗജന്യമായിയിട്ടാണ് വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തില്‍ തികച്ചും ഉചിതമായ ഇത്തരം ഒരു പ്രവര്‍ത്തനം ഏറ്റെടുക്കുവാന്‍ തയ്യാറായ ബൈജു രവീന്ദ്രന്‍ എന്ന മലയാളിയുടെ സംരംഭമായ ‘ ബൈജൂസ് ആപ്പ് ‘ എന്ന പേരിലുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനത്തോടുള്ള നന്ദി രേഖപ്പെടുത്തുന്നതായി എം പി അറിയിച്ചു. ചടങ്ങില്‍ അങ്കമാലി എം എല്‍ എ റോജി ജോണ്‍, ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത്, ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍, അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാന്‍ റജി മാത്യു, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഓ ജോണ്‍, പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സകീര്‍ ഹുസൈന്‍, മുന്‍ എം എല്‍ എ മാരായ പി ജെ ജോയ്, ടി യു രാധാകൃഷ്ണന്‍, വി പി സജീന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, മറ്റു പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.