LOADING

Type to search

ഗാന്ധിജയന്തി ദിനത്തില്‍ ഇടമലയാര്‍ ട്രൈബല്‍ സ്‌കൂള്‍ ശുചീകരിച്ചു

Latest News Local News News

കോതമംഗലം>>> മാര്‍ അത്തനേഷ്യസ് കോളേജിലെ എന്‍ സി സി കേഡറ്റുകളും, എന്‍ സി സി പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗാന്ധി ജയന്തി ദിനത്തില്‍ ഇടമലയാര്‍ ട്രൈബല്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.


നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് സ്‌കൂള്‍ കെട്ടിടവും പരിസരവും വൃത്തിയാക്കിയത്. 2020 ല്‍ എം. എ കോളേജിലെ എന്‍ സി സി കേഡറ്റുകളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വര്‍ഷങ്ങളായി അധികൃതരില്‍ അവഗണിക്കപ്പെട്ടുകിടന്ന സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്ത് പുനരുദ്ധരിക്കുകയുണ്ടായി.

പിന്നീട് കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പഠനം നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് എം. എ. കോളേജിലെ എന്‍ സി. സി കേഡറ്റുകള്‍ തുടര്‍ ശുചീകരണ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തിയത്.


കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ജോഷി പി പി, മുന്‍ എന്‍ സി സി ഓഫീസറായ ക്യാപ്റ്റന്‍ ഐസക് കുര്യന്‍, ക്യാപ്റ്റന്‍ ഡോ.എബി പി വര്ഗീസ്, ഫാ. വര്ഗീസ്, അനീഷ് തങ്കപ്പന്‍, അജിത് കെ യൂ, ഇടമലയാര്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഒ. പി ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

പഠന പഠ്യേതര വിഷയങ്ങളില്‍ ഇവിടത്തെ കുട്ടികള്‍ക്ക് തുടര്‍ന്നും കോളേജില്‍ നിന്ന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഷാന്റി എ അവിരാ പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.