
പെരുമ്പാവൂര്‍ >>>ഗാന്ധി ദര്ശന് സമിതിയുടെ പെരുമ്പാവൂര്‍ നിയോജക മണ്ഡലതല യോഗം നിയോജക മണ്ഡലം പ്രസിഡന്റ് റിജു കുരിയന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശിയ കോ. ഓര്‍ഡിനേറ്റര്‍ ടി. ജി സുനില്‍ ഉദ്ഘാടനം ചെയ്തു.
സവര്‍ക്കറും ഗോഡ്സെയും പാഠങ്ങള്‍ ആകുമ്പോള്‍ ഗാന്ധിദര്‍ശനങ്ങള്‍ അനിവാര്യമായ കാലഘട്ടത്തിലൂടെ നമ്മളൊക്കെ കടന്ന് പോകുമ്പോള്‍ ,അക്രമ രാഹിത്യത്തിന്റെ , ദേശസ്നേഹത്തിന്റെ , മതേതര ഇന്ത്യയുടെ കാവലാള്‍ ആവാന്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഒക്ടോബര്‍ രണ്ടിന് ഗാന്ധി സ്മൃതി യാത്ര നടക്കും.
ഒക്ടോബര്‍ രണ്ടിന് പയ്യന്നൂരില്‍ നിന്നും ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡണ്ടും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ നയിക്കുന്ന ‘ ബാപ്പുജിയുടെ കാല്‍പ്പാടുകളിലൂടെ ”
ഗാന്ധി സ്മൃതി യാത്ര ഒക്ടോബര്‍ 8 ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും.ഗാന്ധി സ്മൃതി യാത്രയ്ക്ക് സ്വീകരണം നല്കുവാനും വിജയിപ്പിക്കാനുമുള്ള കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്കി.
ജില്ലാ പ്രസിഡന്റ് കെ. ഡി ഹരിദാസ്, ജില്ലാ സെക്രട്ടറിമാരായ സാബു ആന്റണി, കെ. വി ഷാ, എം. യു റോയി എന്നിവര്‍ പങ്കെടുത്തു. നിയോജകമണ്ഡലം ഭാരവാഹികളായ വി. പി ഷിബു, അരുണ്‍ ഗോപി ഇടയത്ത്, അനക്സ് ജോണ്‍, സ്റ്റെഫിന് കോട്ടപ്പുറം, ബിനു ചാക്കോ,ബിനു പനച്ചിക്കുടി, സുജിത് കെ. കെ, മാത്യു വര്‍ഗീസ്, ജെയ്സണ്‍ കുഞ്ഞപ്പന്, എന്നിവര്‍ പ്രസംഗിച്ചു.

Follow us on