ജോലിക്കു പോകാതെ ഗെയിം കളി, ഭാര്യ വഴക്കുപറഞ്ഞതിന് യുവാവ് ആത്മഹത്യ ചെയ്തു

രാജി ഇ ആർ -

ചെന്നൈ>>> ഭാര്യ വഴക്കു പറഞ്ഞതിന്റെ പേരില്‍ യുവാവ് തൂങ്ങിമരിച്ചു. ചെന്നൈ നാമക്കലിലാണ് സംഭവം. ജോലിക്കു പോകാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരിക്കുന്നതിനു വഴക്കു പറഞ്ഞതിനാണ് ജീവനൊടുക്കിയത്. നാമക്കല്‍ സ്വദേശി ശക്തിവേല്‍ (30) ആണ് മരിച്ചത്.

ഫ്രീഫയര്‍ എന്ന ഗെയിം കളിക്കുന്നതിന്റെ പേരില്‍ ഇയാളും ഭാര്യ വിനോദിനിയും വഴക്കു പതിവായിരുന്നു. കഴിഞ്ഞദിവസം രാവിലെ മുതല്‍ ഗെയിമില്‍ മുഴുകിയപ്പോഴാണു വിനോദിനി ദേഷ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. അതിനു പിന്നാലെ ശക്തിവേല്‍ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.