രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം>>>രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി.
കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 105.80 രൂപയും ,ഡീസല്‍ ലിറ്ററിന് 99 .48 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 101.31 രൂപയും പെട്രോളിന് 107 .43 രൂപയുമായി. കോഴിക്കോട് ഡീസലിന് 99.64 രൂപയും പെട്രോളിന് 105.97 രൂപയുമാണ് ഇന്നത്തെ വില.

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും വര്‍ധിക്കുന്നത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →