LOADING

Type to search

സുഹൃത്തുക്കളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച യുവാവ് പിടിയില്‍

Latest News Local News News

മലപ്പുറം>>>താമസസ്ഥലത്ത് നിന്ന് സുഹൃത്തുക്കളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച യുവാവ് പിടിയില്‍ .മലപ്പുറം കൊണ്ടോട്ടി കവളത്തും ഭാഗം, രാമച്ചന്‍ പറമ്പില്‍ വീട്ടില്‍ ഹസ്‌നി മുബാറക്ക് (31) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. മുട്ടത്ത് ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ഇയാള്‍. മുട്ടത്ത് വാടകക്ക് താമസിക്കുന്ന പ്രതി കൂടെ താമസിക്കുന്നവരുടെ പണവും , ഫോണുമാണ് കവര്‍ന്നത്.

ജോലി ചെയ്യുന്ന ഹോട്ടലിലെ മേശവലിപ്പില്‍ നിന്നും പണമെടുത്തിട്ടുണ്ട്. ഹസ്‌നി മുബാറക്കിനെതിരെ കൊണ്ടോട്ടി പോലിസ് സ്റ്റേഷനിലും മോഷണക്കേസുണ്ട്. എസ്.ഐ.മാരായ ശിവാസ്, സക്കറിയ. എ.എസ്.ഐമാരായ കൃഷ്ണന്‍ , ബിനോജ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.