തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമ ആയിരുന്നതായി മാതാപിതാക്കളുടെ മൊഴി

രാജി ഇ ആർ -

തിരുവനന്തപുരം>>>തിരുവനന്തപുരം ശ്രീകാര്യത്ത് ഇരുപത്തിയൊന്നുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെക്കാലമുക്കില്‍ റിയാസിന്റെ മകന്‍ ഇമ്രാന്‍ ആണ് മരിച്ചത്. ഇമ്രാന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമ ആയിരുന്നതായി മാതാപിതാക്കള്‍ മൊഴി നല്‍കി.

ഇമ്രാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുറിയടച്ചിരുന്നു സദാസമയവും ഇമ്രാന്‍ ഗെയിമുകള്‍ കളിച്ചിരുന്നതായാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മാറ്റി.