LOADING

Type to search

മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു, വിടപറഞ്ഞത് സാഹിത്യത്തെ സ്‌നേഹിച്ച ഭരണതന്ത്രജ്ഞന്‍

Latest News Local News News

തിരുവനന്തപുരം>>>മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 81 വയസായിരുന്നു. 1962 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗവുമായിരുന്നു.ഭരണതന്ത്രജ്ഞന്‍ എന്നതിനൊപ്പം അറിയപ്പെടുന്ന സാഹിത്യകാരന്‍ കൂടിയായിരുന്നു അദ്ദേഹം.

പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി. ചെല്ലപ്പന്‍ നായരുടെ പുത്രനാണ്. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബി എ (ഓണേഴ്‌സ്) നേടിയ അദ്ദേഹം കുറച്ചുകാലം കോളേജ് അദ്ധ്യാപകനായി ജോലിനോക്കിയശേഷമാണ് സിവില്‍ സര്‍വീസിലെത്തിയത്. കോഴഞ്ചേരി സെന്റ്‌തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ ആര്‍ട്‌സ് കോളജ് എന്നിവിടങ്ങളിലാണ് അദ്ധ്യാപകനായി ജോലിനോക്കിയത്.

ഒറ്റപ്പാലം സബ്കളക്ടര്‍,തിരുവനന്തപുരം ജില്ലാ കലക്ടര്‍, ആസൂത്രണവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍,തൊഴില്‍ സെക്രട്ടറി, റവന്യൂബോര്‍ഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.1982 – 87ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു.1998 ഏപ്രിലിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. കെ ഇ ആര്‍ പരിഷ്‌ക്കരണം തുടങ്ങി ഭരണപരിഷ്‌ക്കാര മേഖലകളില്‍ നിരവധി സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

ഇരുകാലിമൂട്ടകള്‍ , കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ , പുഞ്ചിരി പൊട്ടിച്ചിരി , ലങ്കയില്‍ ഒരു മാരുതി , ചിരി ദീര്‍ഘായുസിന് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്.

ഭാര്യ: സരസ്വതി. മക്കള്‍: ഹരിശങ്കര്‍, ഗായത്രി

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.