LOADING

Type to search

വെള്ളിച്ചില്ലം വിതറി പാല്‍ നുരയായി പതഞ്ഞൊഴുകി കഞ്ഞിക്കുഴിയിലെ പുന്നയാര്‍ ജലപാതം

Exclusive Latest News Local News News


ഇടുക്കി>>> കാണാകാഴ്ചകള്‍ സമ്മാനിക്കാന്‍ ഇടുക്കിയോളം മിടുക്ക് വേറെ ആര്‍ക്കും ഇല്ല എന്ന് വേണം പറയാന്‍.കെട്ട് കണക്കിന് കാഴ്ചകളാണ് ഇടുക്കി സഞ്ചാരികള്‍ക്കായി തുറന്നിടുന്നത്. ലോ റേഞ്ചില്‍ നിന്ന് ഹൈറേഞ്ച്‌ലേക്കുള്ള മല കയറുന്നതോടെ കാഴ്ചകളുടെ പൂരമാണ്. നിരവധി അനവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍.

മഴയെത്തിയതോടെ അവയെല്ലാം വെള്ളി ചില്ലം വിതറി തുള്ളി തുള്ളി ഒഴുകുകയാണ്. കാട്ടരുവികള്‍ വരെ സമൃദ്ധമായി ഒഴുകി തുടങ്ങി. അങ്ങനെ ഇടുക്കിയുടെ ആ മനോഹരിതക്ക് മാറ്റു കൂട്ടുന്ന എന്നാല്‍ അധികം സഞ്ചാരികള്‍ അറിയാത്ത ഒരു മനോഹര വെള്ളച്ചാട്ടം ഉണ്ട് ഇടുക്കി കഞ്ഞികുഴിയില്‍. സഞ്ചാരികളെ കാണാ കാഴ്ച്ചയുടെ ആനന്ത സാഗരത്തില്‍ ആറടിക്കുകയാണ് പുന്നയാര്‍ ജലപാതം .

കഞ്ഞിക്കുഴി പട്ടണത്തില്‍ നിന്ന് 2കിമി മാറിയാല്‍ ഈ ജല പാതത്തില്‍ എത്താം. പച്ചപ്പിന് മുകളില്‍ നൂല്‍ മഴ പെയിതിറങ്ങുന്ന കാഴ്ച കഞ്ഞിക്കുഴിയുടെ കോട മഞ്ഞു മറക്കും. മല നിരകളില്‍ വെള്ളി വര തീര്‍ക്കുന്ന വെള്ള ചാട്ടങ്ങള്‍ കഞ്ഞിക്കുഴി എന്ന മലയോര ചെറു പട്ടണത്തിന് വല്ലാത്തൊരു ഭംഗി നല്‍കുന്നുണ്ട്.

പാറകെട്ടുകളില്‍ തട്ടി തടവി പാല്‍ നുരയായി പതഞ്ഞൊഴുകുന്ന പുന്നയാര്‍ വെള്ളച്ചാട്ടത്തിന് പറയാവുന്നതിനും, എഴുതാവുന്നതിനപ്പുറം ഒരു വശ്യ മനോഹരിതയുണ്ട്.വെള്ള ചാട്ടത്തിന് സമീപം നില്‍ക്കുമ്പോള്‍ ഭീമാകാരമായ പാറ കഷ്ണങ്ങളില്‍ തട്ടി ജലധാര പാല്‍ വെള്ള നിറത്തില്‍ പതിച്ച് ചുറ്റിനും നില്‍ക്കുന്ന സഞ്ചാരികളുടെ മേല്‍ ചാറ്റല്‍ മഴ പെയ്യും പോലെ പെയിതിറങ്ങും. അത് വര്‍ണ്ണിക്കാവുന്നതിലും അപ്പുറമുള്ള ഭംഗിയാണ്.

വെള്ളച്ചാട്ടത്തിലേക്കുള്ളകാണാ കാഴ്ചകള്‍ കണ്ടാസ്വദിക്കത്തക്കവണ്ണം ഫ്‌ലോറെസ്റ്റാ റിസോര്‍ട്ടും തലയുയര്‍ത്തി നില്‍ക്കുന്നു. പുന്നയാര്‍ വെള്ളച്ചാട്ടത്തില്‍ കിടന്നുള്ള ജല കേളി കഴിഞ്ഞവര്‍ തിരികെ കയറി വരുമ്പോള്‍ പെരിയാറിലെ ഗിരി നിരകളില്‍ നിന്നുള്ള തണുത്ത കാറ്റിന്റെ തഴുകല്‍ ആ ദിവസത്തെ മനോഹരമാക്കുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.