LOADING

Type to search

സ്വിഗി ഭക്ഷണ വിതരണക്കാരുടെ വേഷമിട്ട് ഫ്‌ലാറ്റുകളില്‍ ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നവര്‍ പോലീസ് വലയില്‍

Latest News Local News News

ബെംഗളൂരു>>> സ്വിഗി ഭക്ഷണ വിതരണക്കാരുടെ വേഷമിട്ട് ഫ്‌ലാറ്റുകളില്‍ ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നവര്‍ പോലീസ് വലയില്‍. സ്വിഗി വിതരണക്കാരുടെ യൂണിഫോം ധരിച്ച് ബൈക്കുകളില്‍ കറങ്ങിയായിരുന്നു ലഹരിവിതരണം. സംഭവത്തില്‍ നിലവില്‍ ഒന്‍പത് പേരാണ് പിടിയിലായിരിക്കുന്നത്. നിരോധിത ലഹരി വസ്തുക്കള്‍, മുന്തിയ ഇനം കഞ്ചാവ് അടക്കം പിടിച്ചെടുത്തു.

സിനിമാ സീരിയില്‍ താരങ്ങളുടെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരി വിതരണം. എംഡിഎംഎ ഗുളികകള്‍, ഹാഷിഷ് ഓയില്‍ അടക്കം എട്ട് ബോക്‌സുകളിലായി 137 കിലോ മുന്തിയ ഇനം കഞ്ചാവും പിടിച്ചെടുത്തു. ബെംഗ്ലൂരുവിലെ ഒരു ഫ്‌ലാറ്റില്‍ ലഹരിമരുന്ന് എത്തിക്കുന്നതിനിടെയാണ് പ്രധാന ഇടനിലക്കാരന്‍ എന്‍സിബിയുടെ പിടിയിലായത്. നഗരത്തിന്റെ വിവിധയടങ്ങളില്‍ നിന്ന് ഏഴ് പേര്‍ കസ്റ്റിഡിയിലായി.

ലഹരി വിതരണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് മാരുതി വാനുകളും ആറ് ബൈക്കുകളും കണ്ടെടുത്തു. ഹൈദരാബാദില്‍ നിന്ന് രണ്ട് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. എല്ലാവരും കര്‍ണാടക ആന്ധ്ര സ്വദേശികളാണ്. കന്നഡ സിനിമാ താരം രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, ചാര്‍മ്മി കൗര്‍ , രാകുല്‍ പ്രീത് സിങ്ങ് എന്നിവരുടെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് എന്‍സിബി വീണ്ടും പരിശോധന നടത്തി.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.